01:50am 20 October 2026
NEWS
'ലഹരി മഹാവിപത്ത്- ലഹരിക്കെതിരെ സാമുഹിക പ്രതിരോധം' കെഎംസിസി ഖത്തർ - ടേബിൾ ടോക്ക് ശ്രദ്ധേയമായി
16/03/2025  07:35 PM IST
ലഹരി മഹാവിപത്ത്- ലഹരിക്കെതിരെ സാമുഹിക പ്രതിരോധം കെഎംസിസി ഖത്തർ - ടേബിൾ ടോക്ക് ശ്രദ്ധേയമായി

 ദോഹ: 'ലഹരി മഹാവിപത്ത്- ലഹരിക്കെതിരെ സാമുഹിക പ്രതിരോധം' എന്ന ശീർഷകത്തിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുന്ന വിവിധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ആധുനിക ജീവിതക്രമം, കുടുംബ ബന്ധങ്ങളിൽ വരുത്തിയ സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങുകയെന്ന വ്യതിയാനം, ആർഭാടം, സിനിമ പോലുള്ള മീഡിയകളിലെ നെഗറ്റിവ് ഹീറോയിസം അനുകരിക്കുവാനുള്ള പ്രവണത, ധാർമ്മിക മൂല്യങ്ങളിൽ നിന്നുമുള്ള പിന്മാറ്റം, അമിതമായ സ്‌ട്രെസും, അനാവശ്യമായ തൻപ്രമാണിത്തവും തുടങ്ങി നിരവധി കാരണങ്ങൾ ലഹരിയുടെ അതിവ്യാപനത്തിനു കാരണമാവുന്നതായി ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ലഹരി പദാർത്ഥങ്ങളുടെ ഉല്പാദനവും വിതരണവും ഉപയോഗവും തടയുന്നതിന് ആവശ്യമെങ്കിൽ നിയമനിർമ്മാണം നടത്തുക, മത - രാഷ്ട്രീയ - സാംസ്കാരിക സംഘടനകളുടെ പ്രവർത്തന അജണ്ടകളിൽ ലഹരി നിർമ്മാർജ്ജന ബോധവത്കരണം ഉൾപെടുത്തുക, സർക്കാർ ഡിപ്പാർട്ടുമെന്റുകൾ, പോലീസ്, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നീവകളിലൂടെ ഫലപ്രദമായ ഡീ-അഡിക്ഷൻ സെന്റർ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങി ലഹരി വിപണത്തെ തടയുവാനുള്ള ഫലപ്രദവും ക്രിയാത്മകവുമായ ഒട്ടേറെ നിർദേശങ്ങളാലും ടേബിൾ ടോക്ക് ശ്രദ്ധേയമായി. ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്ന നിർദ്ദേശങ്ങൾ കേരളത്തിലെ മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ള അധികാരികൾക്കു അയച്ചു കൊടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. 

 കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ഐസിസി പ്രസിഡണ്ട് എപി മണികണ്ഠൻ ഉൽഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അനുഗ്രഹ ഭാഷണം നടത്തി. എസ്എഎം ബഷീർ മോഡറേറ്ററായിരുന്നു. ചർച്ചയിൽ പങ്കെടുത്ത് താജുദ്ധീൻ ചിറകുഴി (വൈസ് പ്രസിഡണ്ട്- ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി), ശംസീർ അരികുളം (ജനറൽ സെക്രെട്ടറി, സംസ്കൃതി ഖത്തർ), ഖലീൽപരീദ് (ചീഫ് കോർഡിനേറ്റർ, യൂണിറ്റി ഖത്തർ), മുഹമ്മദലി ഖാസിമി (അഡ്വൈസറി ബോർഡ്, കേരളാ ഇസ്ലാമിക് സെന്റർ), ശ്രീകല ജിനൻ (വൈസ് പ്രസിഡണ്ട്, ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറം), ആർ. ചന്ദ്രമോഹൻ (പ്രസിഡണ്ട്, പ്രവാസി വെൽഫെയർ ഖത്തർ), മുനീർ സലഫി (അഡ്വൈസറി കൺവീനർ, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ), ജോൺ ഗിൽബർട്ട് (മെമ്പർ -ഒഐസിസി ഗ്ലോബൽ കമ്മിറ്റി), മുജീബ് മദനി (സെക്രെട്ടറി, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ), കെ.ടി ഫൈസൽസലഫി (പ്രസിഡന്റ്, ഖത്തർ കേരളാ ഇസ്ലാഹി സെന്റർ), കഫീൽ പുത്തൻപള്ളി (രിസാല സ്റ്റഡി സർക്കിൾ), കെ.ഹുബൈബ് (ഇന്ത്യൻ മിഡിയഫോറം, സീനിയർ കറസ്പോണ്ടന്റ് ഗൾഫ് മാധ്യമം), ഫസലുറഹ്മാൻ (ന്യൂസ് കോർഡിനേറ്റർ, റേഡിയോ മലയാളം 98.6), RJ അച്ചു (റേഡിയോ സുനോ) തുടങ്ങിയവർ സംസാരിച്ചു. 

 സലിം നാലകത്ത് വിഷയാവതരണം നടത്തി. കെഎംസിസി ഉപദേശക സമിതി ചെയർമാൻ എംപി ശാഫി ഹാജി, വൈസ് ചെയർമാൻമാരായ അബ്ദുനാസർ നാച്ചി, സിവി ഖാലിദ്, സംസ്ഥാന ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ, വിവിധ ഘടകങ്ങളിലെ ഭാരവാഹികൾ പ്രവർത്തകർ സംബന്ധിച്ചു. സംസ്ഥാന ട്രഷറർ പിഎസ്എം ഹുസൈൻ സ്വഗതവും സെക്രട്ടറി അഷ്‌റഫ് ആറളം നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img