01:05am 13 November 2026
NEWS
ചെങ്ങന്നൂരിലും,എറണാകുളത്തും ആർ പി എഫിൻ്റെ നേതൃത്വത്തിൽ ലഹരി വേട്ട
20/03/2026  08:45 PM IST
NILA
ചെങ്ങന്നൂരിലും,എറണാകുളത്തും ആർ പി എഫിൻ്റെ നേതൃത്വത്തിൽ   ലഹരി  വേട്ട

ചെങ്ങന്നൂർ .റെയിൽവേ സ്റ്റേഷനിൽ  ആർ പി എഫ്
തിരുവനന്തപുരം ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് നടത്തിയ മിന്നൽ പരിശോധനയിൽ ബ്രൗൺ ഷുഗറും, ലഹരി ഗുളികകളും അടങ്ങിയ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്തു.
ക്രൈം ഇന്റെലിജൻസ് ബ്രാഞ്ച്, ആർ പി എഫ് 
 ചെങ്ങന്നൂർ, എക്സൈസ് ചെങ്ങന്നൂർ എന്നിവരടങ്ങിയ സംഘമാണ് 
ബാഗ് കണ്ടെടുത്തത്..
 രാവിലെ കൊല്ലത്തേക്ക് പോകുന്ന വിശാഖപട്ടണം വീക്കിലി  എക്സ്പ്രസ് എറണാകുളം നോർത്തിൽ നിന്നും  പുറപ്പെട്ടശേഷം  സംശയാസ്പദമായ രീതിയിൽ രണ്ടാമത്തെ  പ്ലാറ്റ്ഫേമിൽ ബഞ്ചിനടയിൽകണ്ട ബാഗിനുള്ളിൽ കമ്പ്യൂട്ടറിൻ്റെ  സി പി യു
വിനുള്ളിൽ ഒളിപ്പിച്ച നിലയിൽ  ഉണ്ടായിരുന്ന 4 കിലോ  കഞ്ചാവ് ആർ പി എഫ്  ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് കണ്ടെടുത്തു..
 ക്രൈം ഇന്റലിജൻസ് തിരുവനന്തപുരം , ആർ പി എഫ്
 എറണാകുളം നോർത്ത്, എക്സൈസ് എൻഫോഴ്മെൻ്റ് എറണാകുളം  എന്നിവർ  സംയുക്തമായി പ്ലാറ്റ്ഫോമിൽ നടത്തിയ പരിശോധനയിലാണ്  ബാഗ് കണ്ടെടുത്തത്... വിപണിയിൽ രണ്ട്ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് ചെറുപൊതികളാക്കി വടക്കേ ഇന്ത്യൻ സംസ്ഥാന തൊഴിലാളികൾക്ക് മറിച്ചു വിൽക്കുമ്പോൾ ലഭിക്കുന്ന അമിത ലാഭത്തിനായിരിക്കാം  ഇത്  കൊണ്ടുവന്നതെന്നും എന്നാൽ കഞ്ചാവ്  കൊണ്ടുവന്നയാൾ പ്ലാറ്റ്ഫോമിൽ പോലീസിൻ്റെ സാന്നിധ്യം കണ്ട് ബാഗ് ഉപേക്ഷിച്ച് രക്ഷപെട്ടതായിരിക്കും എന്ന് ആർ പി എഫ് സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസം  ആലുവാ റെയിൽവേ സ്റ്റേഷനിൽ 4 കിലോ കഞ്ചാവുമായി ഒറീസ്സാ സ്വദേശി  പിടിയിലായിരുന്നു. 
നീയമസഭാ ഇലകഷനോടനുബന്ധിച്ചു നടന്നു വരുന്ന പ്രത്യേക പരിശോധനയിൽ ഈ മാസം ഇതു വരെ 50kg കഞ്ചാവ് ആർ പി എഫ് പിടിച്ചെടുത്തു.
ആർ പി എഫ്
ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫിൻ്റെ  പ്രത്യേക നിർദ്ദേശത്താൽ  ആർ പി എഫ്
 എറണാകുളം നോർത്ത്  ഇൻസ്പെക്ടർ വിനോദ് നായർ, ആർ പി എഫ്
 ചെങ്ങന്നൂർ ഇൻസ്പെക്ടർ വി.ടി ദിലീപ്,
ക്രൈം 
ഇൻ്റെലിജൻസ് ഇൻസ്പെക്ടർ ജിപിൻ എ ജെ
,  എക്സൈസ്സ് ഇൻസ്പെക്ടർമാരായ സജീവ്,അരുൺ,ക്രൈം 
ഇൻ്റലിജൻസ് ഉദ്യോഗസ്ഥരായ പ്രെയ്സ് മാത്യു,
ഫിലിപ്സ് ജോൺ, സിജോ സേവ്യർ, ഗിരികുമാർ ,
 എസ് വി
ജോസ്, വിപിൻ ജി ,
 എന്നിവടങ്ങിയ സംഘമാണ് ലഹരി പദാർത്ഥങ്ങൾ  കണ്ടെടുത്തത്..
നീയമസഭാ ഇലകഷനോടനുബന്ധിച്ചു ട്രെയിനുകളിലും, പ്ലാറ്റ്ഫോമുകളിലും പ്രത്യേക   പരിശോധനകൾ ശക്തമായി തുടരുമെന്നും  ക്രൈം ഇൻ്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ എ ജെ
അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.