NEWS
തൃക്കാക്കരയിൽ ലഹരി വേട്ട .
27/11/2025 06:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

എറണാകുളം : തൃക്കാക്കരയിൽ ലഹരി വേട്ട . വാഴക്കാലക്ക് സമീപത്ത് നിന്നും 12.83 gm MDMA DANSAF പിടികൂടി. ലാറി ജോൺ തട്ടിൽ 37 , തട്ടിൽ ഇയ്യ് ഹൗസ് , ആവണിശ്ശേരി, തൃശൂർ. എന്നയാളെയാണ് MDMA യുമായി പിടികൂടിയത് . ഐടി പ്രൊഫഷണൽ ആയ പ്രതിയുടെ ലഹരി ബന്ധങ്ങളിലേക്ക് കൂടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം ജുവനപ്പുടി മഹേഷ് ips ൻ്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ V രാജീവിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







