02:42am 11 November 2026
NEWS
കൊച്ചിയില്‍ രാസലഹരിവേട്ട യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
03/09/2025  06:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയില്‍ രാസലഹരിവേട്ട; യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

കൊച്ചി: നഗരത്തില്‍ നടത്തിയ രാസലഹരി വേട്ടയില്‍ രണ്ടിടങ്ങലില്‍ നിന്നായി യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് എറണാകുളം വുഡ്‌ലാന്‍സ് ജംഗ്ഷന് സമീപത്തെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ പാലക്കാട് വെള്ളാപ്പുള്ളി ഷാനവാസ് വി പി (28), എറണാകുളം ഷണ്‍മുഖപുരം സഫ്ദര്‍ഹാഷ്മി ലൈന്‍ ഓര്‍ക്കിഡ് ഇന്റര്‍നാഷണലില്‍ സിന്ധു (28) എന്നിവരെ 15.62 ഗ്രാം എം ഡി എം എയുമായി പിടികൂടി. കൊച്ചി സിറ്റി ഡാന്‍സാഫ് തോപ്പുംപടി കരുവേലിപ്പടിക്ക് സമീപം നടത്തിയ പരിശോധനയില്‍ 14.52 ഗ്രാം എം ഡി എം എയുമായി മട്ടാഞ്ചേരി ചക്കമടം പാപ്പങ്ങപ്പറമ്പില്‍ നാസിഫ് പി എന്‍ (30), തോപ്പുംപടി കൊച്ചങ്ങാടി തുണ്ടിപറമ്പില്‍ മുസ്തഫ മുക്ബിന്‍ (28) എന്നിവരാണ് പിടിയിലായത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ലഹരി ഇടപാട് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദ്ദേശ പ്രകാരം ഡി സി പിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ശക്തമായ പരിശോധനകളാണ് കൊച്ചി നഗരത്തില്‍ നടന്നുവരുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img