07:33pm 12 November 2026
NEWS
കളമശ്ശേരിയിൽ ലഹരി വേട്ട .
22/01/2026  05:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കളമശ്ശേരിയിൽ ലഹരി വേട്ട .
HIGHLIGHTS

1. Joseph Antony

2. Ibrahim badusha

എറണാകുളം : കളമശ്ശേരിയിൽ ലഹരി വേട്ട . കളമശ്ശേരി സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്ത് നിന്നും   19.9787 gm  MDMA DANSAF പിടികൂടി. 1. ജോസഫ് ആൻറണി 24 , കാട്ടൂക്കാരൻ ഹൗസ്,  SRM റോഡ് , എറണാകുളം . 2 . ഇബ്രാഹിം ബാദുഷ 24 , നെരുവമ്പ്ര , ചാപ്പൻ ഹൗസ്, പഴയങ്ങാടി,  കണ്ണൂർ. എന്നിവരെയാണ്  MDMA യുമായി  പിടികൂടിയത് . രണ്ട് പ്രതികളും കൂടി ബാംഗ്ലൂർ പോയി ലഹരി മരുന്നു കൊണ്ടുവന്ന് എറണാകുളത്ത് യുവാക്കൾക്കിടയിൽ കച്ചവടം ചെയ്തു വരവേയാണ് പോലീസ് പിടികൂടിയത്.എറണാകുളം സിറ്റി DCP  മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ K A അബ്ദുൽ സലാമിന്റെ  നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img