NEWS
ആലുവയിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ പീഡിപ്പിച്ചു
07/08/2025 07:32 PM IST
nila

ആലുവയിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ പീഡിപ്പിച്ചു. മുപ്പതുകാരനായ മകൻ നിരന്തരം പീഡിപ്പിക്കുന്നെന്ന പരാതിയുമായി അമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രാഥമികാന്വേഷണം നടത്തിയ ശേഷമായിരുന്നു പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത്. ഇയാൾ ഏറെക്കാലമായി ലഹരിമരുന്നിന് അടിമയെന്നാണ് പൊലീസ് പറയുന്നത്. ലഹരിയുടെ സ്വാധീനത്തിൽ അമ്മയെ പതിവായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











