01:04am 08 November 2026
NEWS
സംസ്ഥാനത്ത് ലഹരി വ്യാപനം: ശക്തമായ പരിശോധനയ്ക്കിടയിലും ആശങ്കാജനകമായ കണക്കുകൾ
15/03/2025  08:53 AM IST
അഡ്വ.സുരേഷ് വണ്ടന്നൂർ
സംസ്ഥാനത്ത് ലഹരി വ്യാപനം: ശക്തമായ പരിശോധനയ്ക്കിടയിലും ആശങ്കാജനകമായ കണക്കുകൾ
HIGHLIGHTS

സംസ്ഥാനത്തുടനീളം ലഹരിവസ്തുക്കളുടെ വ്യാപനം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ച് യുവതലമുറയെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കാൻ പൊലീസ്, എക്‌സൈസ് വകുപ്പുകൾ ശക്തമായ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുമ്പോഴും, ലഹരിയുടെ ഒഴുക്ക് ആശങ്കാജനകമായി തുടരുന്നു. പാലക്കാട് ജില്ലയിൽ ഫെബ്രുവരി 22 മുതൽ മാർച്ച് 12 വരെ നടന്ന പ്രത്യേക പരിശോധനയിൽ 328 ലഹരി കേസുകൾ രജിസ്റ്റർ ചെയ്ത് 333 പേരെ അറസ്റ്റ് ചെയ്തതായി നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അറിയിച്ചു. ഈ കാലയളവിൽ 123 കിലോഗ്രാം കഞ്ചാവ്, 196 ഗ്രാം എം.ഡി.എം.എ, 122 ഗ്രാം മെത്താഫെറ്റാമിൻ, 9.2 ഗ്രാം ഹാഷിഷ് ഓയിൽ, 148.75 ഗ്രാം ട്രമഡോൾ ടാബ്‌ലെറ്റ്, 11.78 ഗ്രാം ആൽപ്രസോളം എന്നിവ പിടികൂടി.

പാലക്കാട് ജില്ലയിൽ കഴിഞ്ഞ 13 മാസങ്ങളിൽ 550 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്ത് 415 പേരെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ 1436.428 കിലോഗ്രാം കഞ്ചാവ്, 2433 കഞ്ചാവ് ചെടി, 436.952 ഗ്രാം ഹെറോയിൻ, 2660.960 ഗ്രാം ഹാഷിഷ് ഓയിൽ, 10.800 ഗ്രാം എം.ഡി.എം.എ, 880.585 ഗ്രാം മെത്താഫെറ്റമിൻ എന്നിവ പിടികൂടി. ഇതുകൂടാതെ 2087 അബ്കാരി കേസുകളിൽ 1796 പേരെ അറസ്റ്റ് ചെയ്ത് 100 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

ലഹരിവസ്തുക്കളുടെ കടത്ത് നിയന്ത്രിക്കാൻ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു. പാലക്കാട് ജില്ലയിൽ വേലന്താവളം, കുപ്പാണ്ട കൗണ്ടനൂർ, അനുലൂർ, വില്ലുണി, എല്ലംപാട്ടം കോവിൽ, നടപ്പുണി, ഗോപാലപുരം, സ്രാമ്പി, മോളക്കാട്, മീനാക്ഷിപുരം തുടങ്ങിയ അതിർത്തി വഴികളിൽ പരിശോധനകൾ ഇല്ലാത്തത് ലഹരിക്കടത്തിന് സഹായകമാകുന്നു. ഇത്തരം വഴികളിൽ പൊലീസ്, എക്‌സൈസ് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു.

സംസ്ഥാനത്തുടനീളം ലഹരിവസ്തുക്കളുടെ വ്യാപനം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ച് യുവതലമുറയെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img