
കൊച്ചി: മലയാള സംവിധായകരിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകൻ പി ചന്ദ്രകുമാറിന് മഹാത്മാ കലാ സംസ്കൃതി ദ്രോണ ഫിലിം അവാർഡ് സമ്മാനിച്ചു.
മലയാളം, തമിഴ് കന്നഡ, ഹിന്ദി ഭാഷകളിലായി 175 ചിത്രങ്ങളാണ് പി ചന്ദ്രകുമാർ സംവിധാനം ചെയ്തത്.
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അവാർഡ് സമ്മാനിച്ചത്.
മമ്മി സെഞ്ച്വറി അധ്യക്ഷത വഹിച്ച ചടങ്ങ്
മുൻ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ തോമസ് കെ തോമസ് മുഖ്യപ്രഭാഷണം നടത്തി ചലച്ചിത്ര താരങ്ങളായ ബിജുക്കുട്ടൻ, ടിനി ടോം,സംഗീത സംവിധായകനായ ബേണി, സംവിധായകൻ ഫാസിൽ മുഹമ്മദ്, വൈക്കം വിജയലക്ഷ്മി, ഗായിക മാതംഗി അജിത്ത് കുമാർ, ഗാനരചയിതാവ് ലിയോൺ സൈമൺ തുടങ്ങിയവർക്കുള്ള അവാർഡുകൾ
ചടങ്ങിൽ . പി ജെ കുഞ്ഞുമോൻ സമ്മാനിച്ചു.
തുടർന്ന് വൈക്കം വിജയലക്ഷ്മിയും മാതംഗി അജിത് കുമാറും ഗാനങ്ങൾ ആലപിച്ചു. ബാലതാരം സാവൻ സി മേനോൻ അവതരിപ്പിച്ച ഗാന്ധാരി വിദ്യ ശ്രദ്ധേയമായി.
Photo Courtesy - Google









