01:59pm 12 August 2026
NEWS
രാത്രിയിൽ ലൈറ്റില്ലാതെ വാഹനമോടിച്ചാൽ ജയിൽശിക്ഷയും പിഴയും: താക്കീതുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
12/08/2026  01:11 PM IST
nila
രാത്രിയിൽ ലൈറ്റില്ലാതെ വാഹനമോടിച്ചാൽ ജയിൽശിക്ഷയും പിഴയും: താക്കീതുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

 


​ദോഹ: രാത്രികാലങ്ങളിൽ വാഹനമോടിക്കുമ്പോൾ നിർബന്ധമായും ലൈറ്റുകൾ ഉപയോഗിക്കണമെന്ന് ഓർമ്മിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. രാത്രി ലൈറ്റുകൾ പ്രകാശിപ്പിക്കാതെ വാഹനമോടിക്കുന്നത് ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 70 പ്രകാരം ഗുരുതരമായ ലംഘനമാണെന്ന് മന്ത്രാലയം ഔദ്യോഗിക എക്‌സ് (X) ഹാൻഡിലിലൂടെ മുന്നറിയിപ്പ് നൽകി.
​ട്രെഫിക് നിയമത്തിലെ ആർട്ടിക്കിൾ 70, 95 എന്നിവ പ്രകാരം സൂര്യ അസ്തമയം മുതൽ സൂര્યોദയം വരെയുള്ള സമയങ്ങളിലോ, പകൽസമയത്ത് മോശം കാലാവസ്ഥ കാരണം കാഴ്ച വ്യക്തമല്ലാത്തപ്പോഴോ ലൈറ്റുകൾ ഇടാതെ വാഹനമോടിച്ചാൽ നിയമനടപടി നേരിടേണ്ടി വരും.നിയമം ലംഘിക്കുന്നവർക്ക് ഒരു ആഴ്ചയിൽ കുറയാത്തതും ഒരു വർഷം വരെ നീളാവുന്നതുമായ തടവുശിക്ഷയോ, 3,000 റിയാലിൽ കുറയാത്തതും 10,000 റിയാൽ വരെ ഉയർന്നേക്കാവുന്നതുമായ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കാമെന്ന് ഗതാഗത നിയമം വ്യക്തമാക്കുന്നു. ഡിം ലൈറ്റുകൾ (Meeting lights), രണ്ട് റിയർ ലൈറ്റുകൾ, നമ്പർ പ്ലേറ്റ് ലൈറ്റ് എന്നിവ രാത്രിയിൽ നിർബന്ധമായും പ്രവർത്തിക്കണം. വാഹനം നിർത്തിയിടുമ്പോൾ ഗ്ലെയർ/ഹൈബീം ലൈറ്റുകൾ ഉപയോഗിക്കരുത്.എതിർദിശയിൽ നിന്ന് വാഹനങ്ങൾ വരുമ്പോൾ കണ്ണ് അഞ്ചാതിരിക്കാൻ ഹൈബീം മാറ്റി ഡിം ലൈറ്റുകളോ പൊസിഷൻ ലൈറ്റുകളോ ഉപയോഗിക്കണം.വാഹനത്തിന്റെ മുൻവശത്ത് ചുവപ്പ് ലൈറ്റുകൾ ഉപയോഗിക്കാൻ പാടില്ല. സാധാരണ സമയങ്ങളിൽ വെളുത്ത ലൈറ്റും മൂടൽമഞ്ഞുള്ളപ്പോൾ മഞ്ഞ ലൈറ്റും ഉപയോഗിക്കാം.ബൈക്കുകൾക്ക് മുൻവശത്തും പിൻവശത്തും വ്യക്തമായ ലൈറ്റുകളും, സാധാരണ സൈക്കിളുകൾക്ക് മുൻവശത്ത് ഇലക്ട്രിക് ലൈറ്റും പിൻവശത്ത് റിഫ്ലക്ടറും ഉണ്ടായിരിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img