
ദോഹ: ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ഗുരുതരമായ ട്രാഫിക് നിയമലംഘനമാണെന്നും അത് നേരിട്ട് റോഡ് ഉപയോക്താക്കൾക്ക് അപകടകാരണമാകുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇത്തരം നിയമലംഘനങ്ങൾക്ക് "സമാധാനം" അല്ലെങ്കിൽ മാപ്പ് സാധിക്കുകയില്ല. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 94 പ്രകാരം, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്ന ആരെയും കുറഞ്ഞത് ഒരു മാസം, പരമാവധി മൂന്ന് വർഷം തടവ് ശിക്ഷ അനുഭവിക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ, പിഴ കുറഞ്ഞത് 10,000 റിയാൽ, പരമാവധി 50,000 റിയാൽ വരെയാകുമെന്നും, അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്നുകൊണ്ട് ശിക്ഷ നൽകാൻ സാധിക്കുമെന്നും നിയമം വ്യക്തമാക്കുന്നു.
അഭ്യന്തര മന്ത്രാലയം ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് റോഡ് സുരക്ഷയ്ക്കുള്ള ഗുരുതരമായ ഭീഷണിയാണെന്നും, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കർശന നടപടിഎടുക്കുമെന്ന് ശക്തമായ മുന്നറിയിപ്പ്നൽകി.











