03:17am 22 November 2026
NEWS
ഖത്തറിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷം
21/11/2026  10:12 AM IST
nila
ഖത്തറിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷം

 


​ദോഹ: ഖത്തറിലെ പുതിയ ഗതാഗത നിയമപ്രകാരം പ്രവാസികളുടെ സാധാരണ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി 5 വർഷമായി നിജപ്പെടുത്തി. 2026-ലെ ഔദ്യോഗിക ഗസറ്റിന്റെ 22-ാം ലക്കത്തിൽ പ്രസിദ്ധീകരിച്ച പുതിയ ട്രാഫിക് നിയമത്തിലെ (2026-ലെ നിയമം നമ്പർ 19) 41-ാം അനുച്ഛേദത്തിലാണ് പ്രവാസികൾക്ക് ഏറെ ഗുണകരമാകുന്ന ഈ വ്യവസ്ഥയുള്ളത്.
​ഇഷ്യൂ ചെയ്യുന്ന തീയതി മുതൽ 5 വർഷത്തേക്കായിരിക്കും പ്രവാസികളുടെ സാധാരണ ലൈസൻസുകൾക്ക് സാധുതയുണ്ടാവുക. കാലാവധി അവസാനിക്കുമ്പോൾ നിശ്ചിത ഫീസ് അടച്ചാൽ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി ലൈസൻസ് പുതുക്കി നൽകുന്നതാണ്.ഖത്തർ പൗരന്മാർക്ക് എല്ലാത്തരം ഡ്രൈവിംഗ് ലൈസൻസുകളുടെയും കാലാവധി 10 വർഷമായിരിക്കും.
ഹെവി / പബ്ലിക് വെഹിക്കിൾ ലൈസൻസ് (പ്രവാസികൾക്ക്): ഇഷ്യൂ ചെയ്ത തീയതി മുതൽ ഒരു വർഷമാണ് കാലാവധി.
​ലേണേഴ്സ് ലൈസൻസ്: വാഹനമോടിക്കാൻ പഠിക്കുന്നതിനുള്ള താൽക്കാലിക ലൈസൻസിന് മൂന്ന് മാസമാണ് കാലാവധി.ഈ വിഭാഗങ്ങളിലെല്ലാം കാലാവധി കഴിയുന്ന മുറയ്ക്ക് നിശ്ചിത ഫീസ് അടച്ച് സമാനമായ കാലയളവിലേക്ക് ലൈസൻസുകൾ പുതുക്കാവുന്നതാണെന്നും നിയമം വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img