02:55pm 10 November 2026
NEWS
ഖത്തറിൽ ഡ്രൈവർമില്ലാ ടാക്സികൾ ഉടൻ നിരത്തിലേക്ക്: പരീക്ഷണ ഓട്ടം വിജയകരം
08/07/2026  12:58 PM IST
nila
ഖത്തറിൽ ഡ്രൈവർമില്ലാ ടാക്സികൾ ഉടൻ നിരത്തിലേക്ക്: പരീക്ഷണ ഓട്ടം വിജയകരം

​ദോഹ: സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഖത്തർ ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് (കർവ) വിപ്ലവകരമായ ചുവടുവെപ്പിലേക്ക്. രാജ്യത്തെ ആദ്യത്തെ സ്വയംനിയന്ത്രിത ഇലക്ട്രിക് ടാക്സികളുടെ (Self-driving Electric Taxis) ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി വിലയിരുത്തിയ ശേഷം ഈ അത്യാധുനിക സേവനം 'കർവ' (Karwa) ആപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്ക് ഉടൻ ലഭ്യമാക്കും.2025 ഓഗസ്റ്റിൽ പദ്ധതി ആരംഭിച്ച്, ഡിസംബറോടെ കർവ ആപ്പ് വഴി ആരംഭിച്ച പൈലറ്റ് കൊമേഴ്‌സ്യൽ സർവീസിലൂടെ ഇതിനകം 2,500-ലധികം യാത്രകൾ പൂർത്തിയാക്കി.ഡ്രൈവിംഗ് സീറ്റിൽ പ്രത്യേക പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ (Safety Officer) സാന്നിധ്യത്തിലായിരുന്നു ആദ്യ ഘട്ടം. യാത്രക്കാരുടെ ഉയർന്ന സംതൃപ്തിയും ഒപ്പം മനുഷ്യ ഇടപെടലുകളില്ലാതെ 94 ശതമാനത്തിലധികം സുരക്ഷാ സൂചികയും ഈ ഘട്ടത്തിൽ കൈവരിക്കാനായി.പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ, പൂർണ്ണമായും റിമോട്ട് ഓപ്പറേറ്ററുടെ (Remote Operator) നിരീക്ഷണത്തിൽ പ്രവർത്തിക്കുന്ന രണ്ട് സ്വയംനിയന്ത്രിത വാഹനങ്ങൾ നിരത്തിലിറക്കാനാണ് നിർദ്ദേശമുള്ളത്. നേരത്തെ പരീക്ഷിച്ച് അനുമതി നൽകിയ മൂന്ന് പ്രധാന റൂട്ടുകളിലായിരിക്കും ഇവ സർവീസ് നടത്തുക.കൃത്യമായ ഇൻഷുറൻസ് പരിരക്ഷ, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പ്രത്യേക പ്ലാൻ, സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള തത്സമയ ഏകോപനം എന്നിവ ഉറപ്പാക്കിയാകും ഓരോ റൂട്ടിലും ഘട്ടം ഘട്ടമായി സേവനം നടപ്പിലാക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img