06:50pm 12 November 2026
NEWS
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ദൃശ്യ കൊലക്കേസിലെ പ്രതി പിടിയിൽ
11/04/2026  09:29 PM IST
nila
 മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ദൃശ്യ കൊലക്കേസിലെ പ്രതി പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ഒടുവിൽ പൊലീസിന്റെ പിടിയിലായി. മാസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിൽ മുംബൈയിൽ വെച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. പ്രതിയെ നാളെ നാട്ടിലെത്തിക്കും.

2025 ഡിസംബർ അവസാനമാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമർ തുരന്ന് വിനീഷ് രക്ഷപ്പെട്ടത്. തുടർന്ന് മുംബൈയിൽ എത്തി വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ നാട്ടിലെ ഒരു ബന്ധുവിനെ ബന്ധപ്പെടാൻ ശ്രമിച്ചതോടെ പൊലീസിന് ടവർ ലൊക്കേഷൻ വിവരം ലഭിക്കുകയും അന്വേഷണത്തിന് നിർണായകമായ വഴിത്തിരിവാകുകയും ചെയ്തു.

2021-ലാണ് കേസിന് ആധാരമായ സംഭവം നടന്നത്. പ്രണയാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യയെ (21) വിനീഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷം വീട്ടിൽ കയറി ആക്രമണം നടത്തി. കൊലപാതകത്തിന് ശേഷം കുടുംബാംഗങ്ങളെ മുഴുവനായും ഇല്ലാതാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു.

അറസ്റ്റിന് ശേഷം റിമാൻഡിലായ വിനീഷിനെ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. തുടർന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് 2022-ൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇതിന് മുൻപും 2022-ൽ തന്നെ ഇയാൾ അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് പിടിയിലായിരുന്നു.  കൊതുകുതിരി കഴിച്ച് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img