
ബിഷപ്പ് റവ .ഡോക്ടർ ജോസഫ് കളത്തിപ്പറമ്പിൽ ആശീർവാതകർമ്മം നിർവഹിക്കുന്നു ഡോ ടോണി ഫെർണാണ്ടസ് ,ഡോ ഫ്രഡ്‌ഡി ടി സൈമൺ ആലുവ സെൻറ് സേവ്യർ പള്ളി വികാരി ഫാദർ ഫ്രാൻസിസ് ഡിസിൽവ ,,ആലുവ S H മൊണാസ്ട്രിയിലെ വൈദികർ സമീപം
കണ്ണുചികിത്സാ രംഗത്ത് ദീർഘകാലമായി വിശ്വാസ്യതയും സേവനമികവും പുലർത്തുന്ന ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ പുതിയ കെട്ടിടത്തിന്റെ ആശീർവാദ കർമ്മം അതീവ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. വരാപ്പുഴ അതിരൂപതാ മെത്രാൻ റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആശീർവാദ കർമ്മം നിർവഹിച്ചു. ആലുവ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി വികാരി ഫാദർ ഫ്രാൻസിസ് ഡിസിൽവയും , ആലുവ സേക്രട് ഹാര്ട്ട് മൊണാസ്ട്രയിലെ വൈദികരും ആശീർവാതകർമ്മത്തിൽ പങ്കെടുത്തു.രോഗികൾക്ക് കൂടുതൽ സൗകര്യപ്രദവും സമഗ്രവുമായ കണ്ണുചികിത്സാ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആധുനിക സൗകര്യങ്ങളോടെയും അത്യാധുനിക ചികിത്സാ ഉപകരണങ്ങളോടെയും കൂടി നിർമ്മിച്ചിരിക്കുന്ന പുതിയ കെട്ടിടം, ആശുപത്രിയുടെ സേവന ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്.
ചടങ്ങിൽ ആശുപത്രിയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. ടോണി ഫെർണാണ്ടസ്, മാനേജിങ് ഡയറക്ടർ ഡോ ഫ്രെഡ്‌ഡി ടി സൈമൺ, വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തുപുതിയ കെട്ടിടത്തിന്റെ പ്രവർത്തനാരംഭം വഴി ഒപിഡി, ശസ്ത്രക്രിയ, പരിശോധനാ സംവിധാനങ്ങൾ എന്നിവ കൂടുതൽ വിപുലീകരിക്കപ്പെടുകയും, പ്രദേശവാസികൾക്കും സമീപ ജില്ലകളിൽ നിന്നുള്ള രോഗികൾക്കും ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കാനും സാധിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.മനുഷ്യത്വവും സേവന മനോഭാവവും മുൻനിർത്തി പ്രവർത്തിക്കുന്ന ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ, പുതിയ കെട്ടിടത്തിന്റെ ആശീർവാദ കർമ്മത്തോടെ ആരോഗ്യ സേവന രംഗത്തെ തന്റെ സാമൂഹിക പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു.
Photo Courtesy - Google







