09:24pm 09 November 2026
NEWS
ഡോ സുകുമാർ അഴീക്കോട് സ്മാരക മാധ്യമ പുരസ്‌കാരം ഷാജി ഇടപ്പള്ളിക്ക്
13/06/2025  05:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡോ  സുകുമാർ അഴീക്കോട് സ്മാരക മാധ്യമ പുരസ്‌കാരം ഷാജി ഇടപ്പള്ളിക്ക്

കൊച്ചി : തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2024-25 വർഷത്തെ ഡോ  സുകുമാർ അഴീക്കോട് സ്മാരക മാധ്യമ പുരസ്‌കാരം ഷാജി ഇടപ്പള്ളിക്ക് . നാടക, കലാ, സാംസ്‌കാരിക, ജീവകാരുണ്യ മേഖല സംബന്ധിച്ചുള്ള പ്രത്യേക സ്റ്റോറികളൂം  ഈ രംഗത്തെ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം.  ഇടപ്പള്ളി വടക്കുംഭാഗം  തോണിപ്പറമ്പിൽ പരേതരായ ബേബിയുടെയും ഉഷാകുമാരിയുടെയും മകനായ ഷാജി ജനയുഗം കൊച്ചി ബ്യുറോയിൽ റിപ്പോർട്ടറാണ് . ഈ മാസം 22 ന്  തിരുവനന്തപുരം പേട്ടയിലെ എസ് എൻ ഡി പി   ഹാളിൽ നടക്കുന്ന  ട്രസ്റ്റിന്റ പത്താം   വാർഷികാഘോഷ സമ്മേളനത്തിൽ  വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന്  ട്രസ്റ്റ് ചെയർപേഴ്സൺ സന്ധ്യ ജയേഷ് പുളിമാത്ത് അറിയിച്ചു കേരള മാപ്പിള കലാഭവൻ കലാപ്രകാശിക പുരസ്കാരം , ഭാരത് സേവക് ഓണർ പുരസ്കാരം , സമശ്രീ മിഷൻ പ്രതിഭാ പുരസ്കാരം , എ സി ഷൺമുഖദാസ് സ്മാരക സംസ്ഥാനതല മാധ്യമ  പുരസ്കാരം , പൂവച്ചൽ ഖാദർ ഏകതാ പുരസ്കാരം   മലയാള പുരസ്കാരം - 1200 ,ജെസിഐ ജനകീയ പ്രതിഭാ പുരസ്കാരം . അശാന്തം  പ്രഥമ സംസ്ഥാനതല മാധ്യമ പുരസ്‌കാരം  ഉൾപ്പെടെ നിരവധി മാധ്യമ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഭാര്യ ദിനിമോൾ ,മക്കൾ  അക്ഷയമിത്ര , അനാമിക മരുമകൾ  പൂജ

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img