02:00pm 14 October 2026
NEWS
കർണാടക ഗവർണറായി ഡോ. സുധ യാദവ്; അവർ ഹൃദയത്തിൽ പേറുന്നുണ്ട് ഒരു കാർഗിൽ കദനഭാരം.
14/10/2026  12:03 PM IST
വിഷ്ണുമംഗലം കുമാർ
കർണാടക ഗവർണറായി ഡോ. സുധ യാദവ്; അവർ ഹൃദയത്തിൽ പേറുന്നുണ്ട് ഒരു കാർഗിൽ കദനഭാരം

 ബംഗളുരു:  വ്യക്തിജീവിതത്തിലെ വലിയ ദുരന്തത്തെ അതിജീവിച്ച് പൊതുസേവനത്തിന്റെ പാതയിലൂടെ മുന്നേറിയ വ്യക്തിത്വമാണ് പുതിയ കർണാടക ഗവർണർ ഡോ. സുധ യാദവ്. 1999-ലെ കാർഗിൽ യുദ്ധത്തിൽ ഭർത്താവും ബിഎസ്എഫ് ഡെപ്യൂട്ടി കമാൻഡന്റുമായ സുഖ്ബീർ സിങ് യാദവിനെ നഷ്ടപ്പെട്ട അവർ പിന്നീട് രാഷ്ട്രീയരംഗത്തേക്ക് കടന്നു.
രസതന്ത്രത്തിൽ സ്വർണമെഡൽ നേടിയ സുധ യാദവ് പി.എച്ച്.ഡി.യും നേടിയിട്ടുണ്ട്. പിന്നീട് രാഷ്ട്രീയത്തിൽ സജീവമായ അവർ ഹരിയാനയിലെ മഹേന്ദ്രഗഢ് ലോക്‌സഭാ മണ്ഡലത്തിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഇപ്പോൾ കർണാടകയുടെ അടുത്ത ഗവർണറായി രാഷ്ട്രപതി ദ്രൗപദി മുർമു അവരെ നിയമിച്ചിരിക്കുകയാണ്. നിലവിലെ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിന്റെ പിൻഗാമിയായി ചുമതലയേൽക്കുന്നതോടെ അവർ കർണാടകയുടെ ഭരണഘടനാപരമായ ഉന്നതപദവിയിലെത്തും.
വ്യക്തിപരമായ നഷ്ടത്തിൽനിന്ന് പൊതുസേവനത്തിലേക്കുള്ള സുധ യാദവിന്റെ യാത്ര വിദ്യാഭ്യാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്തിന്റെയും പ്രതീകമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img