
മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഡോ. ശങ്കർ. പി അവാർഡ് ഏറ്റുവാങ്ങുന്നു.
38-ാമത് കേരള ശാസ്ത്ര കോൺഗ്രസിൽ കുസാറ്റിലെ ഗണിതശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശങ്കർ പി. ഗണിതശാസ്ത്രത്തിൽ കേരള സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്കാരം 2025 കരസ്ഥമാക്കി. ഈ അംഗീകാരത്തിൻ്റെ ഭാഗമായി ഡോ. ശങ്കറിന് അമ്പതിനായിരം രൂപയുടെ ക്യാഷ് അവാർഡും മുഖ്യമന്ത്രിയുടെ സ്വർണ്ണ മെഡലും തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾക്കായി 50 ലക്ഷം രൂപ വരെ ധനസഹായവും ലഭിക്കും. കൂടാതെ ഒരു അന്തർദേശീയ ശാസ്ത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ സഹായവും ലഭിക്കും. 2026 ഫെബ്രുവരി 1ന് എറണാകുളം സെൻ്റ്. ആൽബർട്സ് കോളേജിൽ നടന്ന 38-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരദാനം നിർവഹിച്ചു. ഇത് നാലാം തവണയാണ് കുസാറ്റ് ഗണിതശാസ്ത്ര വിഭാഗം അധ്യാപകർ ഈ അവാർഡിന് അർഹരാകുന്നത്. 2012, 2017, 2021 വർഷങ്ങളിൽ കുസാറ്റ് ഗണിതശാസ്ത്ര വിഭാഗം അധ്യാപകരായ ഡോ. അപർണ്ണ ലക്ഷ്മണൻ, ഡോ. വി. ബി. കിരൺകുമാർ, ഡോ. അമ്പിളി എ എ എന്നിവർ ഇതേ അവാർഡിന് അർഹരായിരുന്നു.
Photo Courtesy - Google











