NEWS
ഡോ. ആർ കൃഷ്ണകുമാറിന് അന്താരാഷ്ട്ര റിസർച്ച് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം
18/02/2025 05:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈൻ & സ്കോളിയോസിസ് സർജറി വിഭാഗം ഡയറക്ടർ ഡോ. ആർ കൃഷ്ണകുമാറിന് അന്താരാഷ്ട്ര സ്പൈൻ സർജന്മാരുടെ റിസർച്ച് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം. സ്വിറ്റ്സർലൻഡിലെ ഡാവോസ് ആസ്ഥാനമായ അന്താരാഷ്ട്ര സ്പൈൻ സർജന്മാരുടെ സംഘടനയായ എ.ഒ. സ്പൈൻ ഇൻറർനാഷണലിലെ( AO Spine International ) ഡിഫോമിറ്റി നോളജ് ഫോറം ( Knowledge Forum - Deformity) റിസർച്ച് കമ്മിറ്റിയിലേക്കാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. സ്കോളിയോസിസ് ഉൾപ്പെടെയുള്ള നട്ടെല്ല് രോഗങ്ങളുടെ ചികിത്സയിലും സർജറിയിലും ഇന്ത്യയിലെത്തന്നെ ഏറ്റവും വിദഗ്ധനാണ് ഡോ.ആർ. കൃഷ്ണകുമാർ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











