01:12pm 09 November 2026
NEWS
വെയ്‌റ്റ്‌ ലിഫ്‌റ്റിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ എഴുപ്പത്തിയഞ്ചാം വയസില്‍ ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കി ഡോ. നാരായണന്‍
09/05/2025  08:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വെയ്‌റ്റ്‌ ലിഫ്‌റ്റിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ എഴുപ്പത്തിയഞ്ചാം വയസില്‍ ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കി ഡോ. നാരായണന്‍

കൊച്ചി: കളമശേരിയില്‍ നടന്ന പാന്‍ ഇന്ത്യാ മാസ്‌റ്റേഴ്‌സ്‌ ഗെയിംസ്‌ ഫെഡറേഷന്‍ വെയ്‌റ്റ്‌ ലിഫ്‌റ്റിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ എഴുപ്പത്തിയഞ്ചാം വയസില്‍ ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കി ഡോ. നാരായണന്‍ ശ്രദ്ധേയനായി. വിശ്രമജീവിതം നയിക്കേണ്ട കാലയളവിലും ആതുരസേവന രംഗത്ത്‌ സജീവമായി തുടരുന്ന ഡോ. നാരായണന്‍, ആരോഗ്യ സംരക്ഷണത്തിന്‌ നല്‍കുന്ന ശ്രദ്ധ മാതൃകാപരമാണ് ചെറുപ്രായത്തില്‍ തന്നെ ജിംനേഷ്യത്തില്‍ പോയി തുടങ്ങിയ നാരായണന്‍ പാരമ്പര്യമായുള്ള പ്രമേഹ രോഗത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ പഠനക്കാലത്ത്‌ വര്‍ക്കൗട്ട്‌ ശീലമാക്കി   ദീര്‍ഘകാലം കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ പ്രൊഫസറായിരുന്ന ഡോ:നാരായണന്‍ കൊച്ചി അമൃത  ദന്തൽ കോളെജ് മുൻ പ്രിൻസിപാളും ഇപ്പോൾ അമ്രത ദന്തൽ കോളെജിൻ്റെ  ചെയർമാൻ ആൻ്റ് അഡ്മിനിസ്ട്രേറ്ററുമാണ് ഇന്‍സ്‌റ്റിറ്റിട്ടില്‍ ഇദേഹം തന്നെ മുന്‍കൈ എടുത്ത്‌ ആരംഭിച്ച ജിംനേഷ്യം ഇപ്പോഴും സജീവം. പരിശീലകന്‍ ഭാഗേഷാണ്‌ ഡോ. നാരായണനെ വെയ്‌റ്റ്‌ ലിഫ്‌റ്റിംഗ്‌ മത്സരത്തിനായി ഒരുക്കിയത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ മത്സരാര്‍ത്ഥികളോട്‌ 75 പ്ലസ്‌ കാറ്റഗറിയില്‍ മത്സരിച്ചാണ്‌ ഡോ. നാരായണന്‍ ഒന്നാമതെത്തിയത്‌. 40 പ്ലസ്‌ വിഭാഗത്തില്‍ ഭാഗേഷും ഒന്നാമതെത്തി. പൂര്‍ണ സസ്യാഹാരിയായ ഡോ. നാരായണന്‍, പതിവു ജിനേഷ്യം ഭക്ഷണ രീതികളില്‍നിന്ന്‌ മാറി തയനുാറാക്കിയ മെനു അനുസരിച്ചാണ്‌ ശരീരത്തെ പാകപ്പെടുത്തുന്നത്‌. തൃശൂര്‍ തിരുവില്വാംമല സ്വദേശിയാണ്‌ നാരായണന്‍.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img