09:00am 09 November 2026
NEWS
ഡോ. എം.ഐ സഹദുള്ളയ്ക്ക് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ അന്താരാഷ്ട്ര ബഹുമതി
15/04/2025  04:25 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡോ. എം.ഐ സഹദുള്ളയ്ക്ക് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ അന്താരാഷ്ട്ര ബഹുമതി
HIGHLIGHTS

2024-ലെ ഇന്റര്‍നാഷണല്‍ പേസസ് ചാമ്പ്യന്‍ പുരസ്‌കാരവുമായി കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള. ഫെഡറേഷൻ ഓഫ് ദി റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഓഫ് ദി യുകെ, കിംസ്ഹെൽത്തിൽ വെച്ച് നടത്തിയ 2025 എംആർസിപി(യുകെ) പേസസ് പരീക്ഷയുടെ ഡയറ്റ് 1 ചെയർ ഡോ. ഗ്രഹാം ക്യൂറി കോ-ചെയർപേഴ്സൺ പ്രൊഫ. മേരി ജീൻ മക്ലൗഡ് എന്നിവർ സമീപം (ഇടത്തുനിന്ന്).

തിരുവനന്തപുരം, ഏപ്രില്‍ 15, 2025: കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ളയെ ഫെഡറേഷന്‍ ഓഫ് ദി റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ദി യുകെ 2024-ലെ ഇന്റര്‍നാഷണല്‍ പേസസ് ചാമ്പ്യന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന പേസസ് (പ്രാക്ടിക്കൽ അസസ്‌മെന്റ് ഓഫ് ക്ലിനിക്കൽ എക്സാമിനേഷൻ സ്കിൽസ്)  പരീക്ഷകള്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. തിരുവനന്തപുരം ഹോട്ടല്‍ ഗോകുലം ഗ്രാന്‍ഡില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ വെച്ച് ഫെഡറേഷന്റെ ചെയര്‍ എക്‌സാമിനര്‍ ഡോ. ഗ്രഹാം ക്യൂറി അവാര്‍ഡ് സമ്മാനിച്ചു.

എംആര്‍സിപി (യുകെ) പരീക്ഷകളുടെ വിജയത്തിനും ആഗോളതലത്തില്‍, അവയുടെ സംഘാടനം വ്യാപിപ്പിക്കുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് ഫെഡറേഷന്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണ് ഇന്റര്‍നാഷണല്‍ പേസസ് ചാമ്പ്യന്‍ അവാര്‍ഡ്. ഈ വര്‍ഷം ലോകമെമ്പാടുമുള്ള പത്ത് പേര്‍ക്ക് മാത്രമാണ് ഈ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഈ പത്ത് പേരില്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടിയ നാല് പേരിൽ ഒരാളാണ് ഡോ. എം.ഐ സഹദുള്ള.

പേസസ് പരീക്ഷകള്‍ സംഘടിപ്പിക്കുന്നതില്‍ ഡോ. എം.ഐ സഹദുള്ളയുടെ അസാധാരണമായ പ്രതിബദ്ധതയും അര്‍പ്പണബോധവും കണക്കിലെടുത്ത്, അദ്ദേഹത്തിന് 2024-ലെ ഇന്റര്‍നാഷണല്‍ പേസസ് ചാമ്പ്യന്‍ അവാര്‍ഡ് നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് എംആര്‍സിപി (യുകെ) പോളിസി ഓഫീസര്‍ ജെയ്ന്‍ ചോപ്പിംഗ് പറഞ്ഞു, 

ഡോ. സഹദുള്ളയുടെ നേതൃത്വപാടവത്തിനും ഒപ്പം  മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും ക്ലിനിക്കല്‍ പരീക്ഷാ നടത്തിപ്പിലും കിംസ്ഹെല്‍ത്ത് പുലര്‍ത്തുന്ന ഉന്നത നിലവാരത്തിനും ലഭിച്ച സാക്ഷ്യപത്രമാണ് ഈ അംഗീകാരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img