
ദോഹ : സംസ്‌കൃതി ഖത്തർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഡോ: കുട്ടീസ് മെഡിക്കൽ സെൻ്റർ ഹെൽത്ത് കെയർ പാക്കേജ് ഫോർ സംസ്കൃതി എന്ന ആരോഗ്യ പരിചരണ പദ്ധതിക്ക് തുടക്കമിട്ടു. സംസ്‌കൃതി ഖത്തറിന്റെ സോഷ്യൽ സർവീസ് വിഭാഗവും ആയി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു .കുട്ടീസ് ക്ലിനിക്കിൽ നടന്ന ചടങ്ങിൽ സംസ്‌കൃതി ഖത്തർ പ്പ്രസിഡണ്ട് സാബിത്ത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, സോഷ്യൽ സർവീസ് വിഭാഗം കൺവീനർ സന്തോഷ് ഓ. കെ, കുട്ടീസ് മെഡിക്കൽ സെൻ്ററിനെ പ്രതിനിധീകരിച്ചു ഡയറക്ടർ ഡോ: കൃഷ്ണൻ കുട്ടി, മെഡിക്കൽ ഡയറക്ടർ ഡോ: ജിഷ ശങ്കർ, മാനേജിംഗ് ഡയറക്ടർ ഡോ: ഗോപാൽ ശങ്കർ, 'ഒപ്പറേഷൻ മാനേജർ ഡോ: ഇസ്റ മുഹമ്മദ് എലക്ത്യാർ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അബ്ദുൾ ഹക്കീം എന്നിവർ സന്നിഹിതരായിരിന്നു.
പുതിയ പദ്ധതിപ്രകാരം മെഡിക്കൽ സേവനങ്ങൾക്കുള്ള പ്രത്യേക കിഴിവ് കൂടാതെ മൂന്ന് പ്രധാന ആരോഗ്യ പരിശോധന പാക്കേജുകളും, അംഗങ്ങൾക്ക് ലഭ്യമാകും.
സംസ്‌കൃതി ഖത്തറിന്റെ സാധുവായ അംഗത്വ കാർഡ് ഉള്ളവർക്കും കുടുംബാംഗങ്ങൾക്കും മാത്രമായിരിക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക എന്ന് ഭാരവാഹികൾ അറിയിച്ചു.











