11:08am 22 October 2026
NEWS
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു
11/08/2026  07:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു

തിരുവനന്തപുരം : കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേകറെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയും മീഡിയാ സെൽ ചെയർമാനുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു. ലോക്ഭവനിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ വിവിധ സഭാ, സാമൂഹിക വിഷയങ്ങൾ സംബന്ധിച്ച് ഇരുവരും ആശയവിനിമയം നടത്തി.

തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരി ഫാ. അലക്സാണ്ടർ തോമസ്, ഫാ. അലൻ കുര്യൻ സാബു, ഡീ. ഡോ. പോൾ സാമുവൽ എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img