
ചാവറ കൾച്ചറൽ സെന്ററിൽ ഗാന്ധി സ്മരണ പ്രഭാഷണ പരിപാടിയിൽ ഡോ. കെ ജി പൗലോസ് പ്രസംഗിക്കുന്നു. ഡോ. ടി എസ് ജോയി,ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. എന്നിവർ സമീപം
കൊച്ചി : മതചിഹ്നങ്ങളെ ഉപേക്ഷിക്കുകയും ചർക്കയെ പൊതു ചിഹ്നമാക്കി, രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയും ചെയ്‌ത ഗാന്ധിജി, സർവമത സമഭാവനയെന്ന മതനിരപേക്ഷതയ്ക്ക് പുതിയ വ്യഖ്യാനം നൽകിയെന്ന് കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെ .ജി. പൗലോസ് അഭിപ്രായപ്പെട്ടു. ഹിന്ദു മുസ്ലിം ഐക്യം, വിദേശ വസ്ത്ര ബഹിഷ്‌കരണം, ഉപ്പ് സത്യാഗ്രഹം എന്നിവയിലൂടെഇന്ത്യയെ ഒരു രാഷ്ട്രമാക്കി മാറ്റുന്നതിനായി പ്രവർത്തിച്ചു.രണ്ടാം വട്ടമേശ സമ്മേളനത്തിലൂടെ ഗാന്ധി ഇന്ത്യയുടെ ശബ്ദമായി, അത് ലോകം മുഴുവൻ ശ്രദ്ധിക്കപെടുന്നതുമായി മാറി.ഗാന്ധിജി നമുക്ക് തന്ന ഒസ്യത്ത് ഒരു പുതിയഇന്ത്യയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ഗാന്ധി സ്‌മരണയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു ഭരണകൂടമോ, ലോകം മുഴുവനോ വിചാരിച്ചാലും ഗാന്ധിജിയുടെ ജീവിതവിശുദ്ധിയെ തകർക്കാൻ സാധിക്കില്ലായെന്നും ലോകത്തു പലയിടത്തും ഗാന്ധജിയുടെ പേര് ചേർത്താണ് അവിടത്തെ രാഷ്ട്രശില്പികൾക്കു നല്കിയിരിക്കുന്നതെന്നും സമസ്‌ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ് ഡോ. ടി.എസ്. ജോയി പ്രഭാഷണത്തിൽ പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം. ഐ. അധ്യക്ഷത വഹിച്ചു.
Photo Courtesy - Google








