10:05pm 09 November 2026
NEWS
എംപിഇഡിഎയുടെ പുതിയ സെക്രട്ടറിയായി ഡോ. ജിബിൻകുമാർ ടി.ആർ. നിയമിതനായി.
16/06/2025  06:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എംപിഇഡിഎയുടെ പുതിയ സെക്രട്ടറിയായി ഡോ. ജിബിൻകുമാർ ടി.ആർ. നിയമിതനായി.

കൊച്ചി  : സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) പുതിയ സെക്രട്ടറിയായി ഡോ. ടി.ആർ. ജിബിൻകുമാറിനെ നിയമിച്ചു.സെന്റ് ആൽബർട്ട്സ് കോളേജിലെയും സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ്-കുസാറ്റിലെയും പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം. കുസാറ്റിൽ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്. 2007 ൽ എംപിഇഡിഎയിൽ ചേർന്നതിനുശേഷം, പബ്ലിസിറ്റി, മാർക്കറ്റ് പ്രമോഷൻ, അപ്രൈസൽ & ഇൻവെസ്റ്റ്മെന്റ്, ഡെവലപ്മെന്റ് വിഭാഗങ്ങളിൽ അദ്ദേഹം പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇതിനുപുറമെ, മുംബൈ, ഗുവാഹത്തി, ഭുവനേശ്വർ, രത്നഗിരി തുടങ്ങിയ എംപിഇഡിഎ ഫീൽഡ് ഓഫീസുകളിലും ഡൽഹിയിലെ ട്രേഡ് പ്രമോഷൻ ഓഫീസിലും അദ്ദേഹം പ്രധാന സ്ഥാനം വഹിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img