NEWS
ഡോ. ഫദ്ൽ എച്ച്. വീരാൻകുട്ടിക്ക് മംഗളൂരു സർവകലാശാലയിൽ ആദരം
08/12/2025 07:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: ആതുര ശുശ്രൂഷ രംഗത്തെ മികച്ച സേവനത്തിന് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ പ്രശസ്ത കരൾ മാറ്റ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ഫദ്ൽ എച്ച്. വീരാൻകുട്ടിക്ക് മംഗളൂരു സർവകലാശാലയിൽ ആദരം. സർവകലാശാലയിലെ ശ്രീനാരായണ ഗുരു സ്റ്റഡി ചെയർ സംഘടിപ്പിച്ച ഗാന്ധി–ഗുരു സംവാദ നൂറാമത് വാർഷിക സർവമത സമ്മേളനത്തിലായിരുന്നു ആദരവ്. കർണാടക ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വറിൽ നിന്നും അദ്ദേഹം ആദരം സ്വീകരിച്ചു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ മികച്ച വിജയനിരക്ക് നേടിയതിനാലാണ് അദ്ദേഹം പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, നിയമസഭാ സ്പീക്കർ യു.ടി. ഖാദർ, വിവിധ മന്ത്രിമാർ എന്നിവരും പരിപാടിയിൽ സംസാരിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







