
കൊച്ചി: ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ചാള്‍സ് ഡയസിനെ കേരള ഹിസ്റ്ററി കോണ്‍ഗ്രസ് അനുമോദിച്ചു. ചവറ കള്‍ച്ചറല്‍ സെന്‍ട്രലില്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് അനുമോദന സന്ദേശം നല്‍കി.
കേരള ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ ലോക്‌സഭാംഗവും കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ഡോക്ടറേറ്റും നേടിയ ഡോ. ചാള്‍സ് സാഹിത്യകാരന്‍ കൂടിയാണ്.
ജോണ്‍ പുളിക്കപ്പറമ്പില്‍, മാത്തച്ചന്‍ പ്ലാത്തോട്ടം, സെബാസ്റ്റിയന്‍ പണിക്കാപറമ്പില്‍, ബേബിച്ചന്‍ ചെമ്മോത്ത്, അഷറഫ് കല്ലറയ്ക്കല്‍, അഡ്വ. സി വി തോമസ്, സണ്ണി ജോസഫ്, സി റീത്താമ്മ, ഡോ. സണ്ണി വണ്ടളത്തുകരി, തങ്കച്ചന്‍ മങ്കുഴിക്കരി, ആന്റണി പട്ടശ്ശേരി, ഷെല്‍ട്ടണ്‍ പാദുവാ ഏറണാട്ട്, അഡ്വ. ബോബി ജോണ്‍, അഡ്വ. കുര്യാക്കോസ് എന്‍ വി എന്നിവരും അനുമോദന യോഗത്തില്‍ പങ്കെടുത്തു.









