05:49pm 11 November 2026
NEWS
ഡോ. സി. വി. ആനന്ദബോസിന് മലയാളരത്ന പുരസ്കാര സമർപ്പണം
29/10/2025  04:32 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡോ. സി. വി. ആനന്ദബോസിന്  മലയാളരത്ന പുരസ്കാര സമർപ്പണം

 

കൊച്ചി: 28-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി വേദിയിൽ  ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിന് ബുക്ക് ഓഫ് ദി ഇയർ  മലയാളരത്ന പുരസ്കാരം നവംബർ ഒന്നിന് സമർപ്പിക്കും. ശനിയാഴ്ച്ച രാവിലെ 11-ന് നടക്കുന്ന പുസ്തകോത്സവ ഉൽഘാടന ചടങ്ങിൽ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ  പട്ടേൽ  പുരസ്കാരം സമർപ്പിക്കും. ഡോ.സി.വി. ആനന്ദബോസ് രചിച്ച  'മിത്തും സയൻസും ഒരു പുനർ വായന' എന്ന പുസ്തകത്തെ അധികരിച്ചാണ് പുരസ്കാരം . ശാസ്ത്രവും ആത്മീയതയും സമന്വയിപ്പിച്ച്  ഉൾക്കാഴ്ച്ചയും ഗ്രാഹൃവും  നേടുക എന്നതാണ് പുസ്തകത്തിൻ്റെ മൂലതന്തു. മെമെൻ്റോയും , പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അദ്ദേഹം രചിച്ച 14 പുസ്തകങ്ങളുടെ പ്രകാശന കർമ്മവും  ആനന്ദിബെൻ ചടങ്ങിൽ നിർവ്വഹിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img