
സുല്‍ത്താന്‍ ബത്തേരി: കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ ഡോ. ഡി കെ ശിവകുമാറിനെ ദേശീയ സാമൂഹ്യക്ഷേമ സംഘടനയായ അഖില സേവക് സമാജ് കൗണ്‍സില്‍ (എഎസ്എസ് സി) ചെയര്‍മാനും സുല്‍ത്താന്‍ ബത്തേരി സ്വദേശിയുമായ ഡോ. ഭാര്‍ഗവ് മല്ലപ്പ അഭിനന്ദിച്ചു. കര്‍ണാടക, കേരള സംസ്ഥാനങ്ങളുടെ ചുമതലയോടെ താന്‍ കോണ്‍ഗ്രസ്സിന്റെ കര്‍ഷക സംഘടനയായ ഓള്‍ ഇന്ത്യാ കിസ്സാന്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ കോഓര്‍ഡിനേറ്ററായിരുന്ന കാലഘട്ടത്തില്‍ ഡോ. ശിവകുമാറുമായി സഹകരിച്ച് പ്രവര്‍ത്തിച്ചത് ഓര്‍മിച്ച ഡോ മല്ലപ്പ സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഡോ. ശിവകുമാര്‍ ഏറെ പരിചയസമ്പന്നനാണെന്നും ഇത് കര്‍ണാടക സംസ്ഥാനത്തിന്റെ വരും നാളുകളിലെ സമഗ്ര പുരോഗതിക്ക് വഴി തുറക്കുമെന്നും പ്രത്യാശിച്ചു. 'ഗ്രാമീണ കര്‍ഷകരുള്‍പ്പെടുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റിയും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റിയും അറിവും നേതൃശേഷിയുമുള്ളയാളാണ് ഡോ. ശിവകുമാര്‍,' കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ 1952ല്‍ സ്ഥാപിതമായ ഭാരത് സേവക് സമാജിന്റെ (പീപ്പ്ള്‍ ഫോറം ഓഫ് ഇന്ത്യ) ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ ഡോ മല്ലപ്പ പറഞ്ഞു. 2023ല്‍ ടിഎന്‍സിസി-ഒബിസി വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയായും 2024ലെ തെരഞ്ഞെടുപ്പു സമയത്ത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നിരീക്ഷകനായും ഡോ മല്ലപ്പ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Photo Courtesy - Google










