05:21am 04 September 2026
NEWS
ഡോ.എപിജെ അബ്ദുൾകലാം ഇന്‍റർനാഷണൽ ഫൗണ്ടേഷൻ ഷമീർ വളവത്ത് കേരളഘടകം ചെയർമാൻ
02/09/2026  06:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡോ.എപിജെ അബ്ദുൾകലാം ഇന്‍റർനാഷണൽ ഫൗണ്ടേഷൻ ഷമീർ വളവത്ത് കേരളഘടകം ചെയർമാൻ
HIGHLIGHTS

1.Shameer Valavath

2.P A Ashkar

കൊച്ചി: മുൻ രാഷ്‌ട്രപതി ഡോ.എപിജെ അബ്ദുൾ കലാമിന്‍റെ പേരിലുള്ള രാജ്യാന്തര എൻജിഒ സംഘടനയായ ഡോ.എപിജെ അബ്ദുൾകലാം ഇന്‍റർനാഷണൽ ഫൗണ്ടേഷൻ കേരള ഘടകം ചെയർമാനായി പൊതുപ്രവർത്തകനായ ഷമീർ വളവത്ത്, ജനറൽ സെക്രട്ടറിയായി പി എ അഷ്‌കർ എന്നിവരെ നിയമിച്ചു. ഡോ.എപിജെ അബ്ദുൾകലാം ഇന്‍റർനാഷണൽ ഫൗണ്ടേഷൻ കോ ഫൗണ്ടറും ഡോ. എപിജെ അബ്ദുൾകലാമിന്‍റെ പ്രപൗത്രനുമായ ഡോ.എപിജെഎംജെ ഷെയ്ഖ് സലീമാണ് നിയമന ഉത്തരവ് കൈമാറിയത്. മറ്റ് ഭാരവാഹികൾ: ട്രഷറർ: ജിബി സദാശിവൻ, വൈസ് ചെയർമാൻ: വിനോദ് മാത്യു, ജോ.സെക്രട്ടറി: ജലീൽ അരൂക്കുറ്റി. അക്കാദമിക് കോർഡിനേറ്റർ: ജോൺസി ജോണി, സയൻസ് ആൻഡ് ഇന്നവേഷൻസ് കോർഡിനേറ്റർ: റെജിമോൾ മാത്യു, സോഷ്യൽ ആൻഡ് റൂറൽ അപ്‌ലിഫ്‌റ്റ്മെന്‍റ് കോർഡിനേറ്റർ :നസീർ പി ഡി.ഫൗണ്ടേഷൻ പ്രവർത്തനങ്ങളുടെയും കേരള ഘടകം ഓഫിസിന്‍റെയും  ഉദ്‌ഘാടനം ഡോ.എപിജെ അബ്ദുൾകലാമിന്‍റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സെപ്തംബർ അവസാനം കൊച്ചിയിൽ നടക്കുമെന്ന് കേരള ഘടകം ചെയർമാൻ ഷമീർ വളവത്ത് അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img