01:32am 16 June 2026
NEWS
ഡോ. അഞ്ചൽ കൃഷ്ണകുമാർ പോലീസ് പിആർഒ.
15/06/2026  09:21 PM IST
സണ്ണി ലുക്കോസ്
ഡോ. അഞ്ചൽ കൃഷ്ണകുമാർ പോലീസ് പിആർഒ.

സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി  ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക റൂട്ട്സ്, കുടുംബശ്രീഎന്നിവിടങ്ങളിലെ പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്നു. ഐ- പി.ആർ.ഡി യിൽ ഡെപ്യൂട്ടി ഡയറക്ടറാണ്.മികച്ച മാഗസിൻ എഡിറ്റർക്കായുള്ള എസ്.പി.ബി.- കലാനിധി പുരസ്കാരം, വിവേകാനന്ദ പ്രതിഭാ പുരസ്ക്കാരം,പ്രവാസി ഇന്ത്യൻ മാസികയുടെ മാധ്യമ പുരസ്ക്കാരം  തുടങ്ങിയവ നേടിയിട്ടുണ്ട്.ആകാശവാണി അനൗൺസറായും,ദൂരദർശൻ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം അഞ്ചൽ കൃഷ്ണവിലാസത്തിൽ ആർ. ഹരിഹരൻ പിളളയുടേയും പി.സ്. ശാന്തമ്മയുടേയും മകനാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img