NEWS
ഡോ. അഖില വിനോദിൻ്റെ യോഗമെഡിക്കൽ ക്യാമ്പ് 20 ന്
16/06/2025 03:51 PM IST
Nasar

കൊച്ചി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രശസ്ത യോഗ തെറാപ്പിസ്റ്റും യോഗ ട്രെയിനറുമായ യോഗാശ്രം ഡോക്ടർ അഖില വിനോദിൻ്റെ നേതൃത്വത്തിൽ 20 ന് വൈകീട്ട് 3 ന് എറണാകുളം ടൗൺ ഹാളിൽ യോഗ മെഡിക്കൽ ക്യാമ്പും സെമിനാറും സംഘടിപ്പിക്കുന്നു.
മനസ്സിനെ നിയന്ത്രിക്കുന്നത് ബാക്ടീരിയയോ എന്ന സെഷനിൽ കുടലും സമ്മർദ്ധവുമാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.
ഹൈബി ഈഡൻ എം.പി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ നികുതി അപ്പീൽ കമ്മിറ്റി ചെയർ പേഴ്സൺ മാലിനി കുറുപ്പ്, നടനും തിരക്കഥാകൃത്തുമായ അഭിലാഷ് പിള്ള തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. കൂടുതൽ വിവരങ്ങൾക്ക് 6282326575 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










