06:19pm 18 April 2026
NEWS
ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ പാലക്കാട് ആരംഭിച്ചു
20/01/2026  03:40 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ പാലക്കാട് ആരംഭിച്ചു
HIGHLIGHTS

പാലക്കാട് ആരംഭിച്ച ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം മന്ത്രി എം.  ബി രാജേഷ് നേത്ര പരിശോധന നടത്തുന്നു.

 

  പാലക്കാട്:   അത്യാധുനികവും വിദദ്ധവുമായ  നേത്ര ചികിത്സ ലഭ്യമാക്കുന്ന ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ പാലക്കാട്ടെ കോഴിക്കോട് ബൈപാസ് റോഡിലെ എച്ച്.എം. ടവേഴ്സിൽ പ്രവർത്തനം ആരംഭിച്ചു. 

  ഗുണമേന്മയുള്ള ആരോഗ്യപരിചരണവും കാഴ്ചശക്തിയുടെ പ്രാധാന്യവും സമൂഹ ക്ഷേമത്തിൽ നിർണായകമാണെന്ന് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു മന്ത്രി എം.വി. രാജേഷ് പറഞ്ഞു. പാലക്കാട് കേന്ദ്രം ആരംഭിച്ചതിലൂടെ പ്രദേശവാസികൾക്ക് സമീപത്തുതന്നെ ഉയർന്ന നിലവാരത്തിലുള്ള നേത്ര ചികിത്സ ലഭ്യമാകുന്നതായും, ഇത്തരം സംരംഭങ്ങൾ സംസ്ഥാനത്തിന്റെ ആരോഗ്യരംഗം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 
നഗരസഭ ചെയർമാൻ പി. സ്മിതിഷ് ചടങ്ങിൽ അധ്യക്ഷനും നടൻ രാജേഷ് ഹെബ്ബർ  മുഖ്യാതിഥിയുമായിരുന്നു.

 പാലക്കാട് കേന്ദ്രം ആരംഭിച്ചതിലൂടെ കേരളത്തിൽ ധാർമികവും നൂതനവുമായ നേത്ര ചികിത്സ ലഭ്യമാക്കുന്നതിനുള്ള സ്ഥാപനത്തൻറെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ റീജിയണൽ ഹെഡ് – ക്ലിനിക്കൽ സർവീസസ് ഡോ. സൗന്ദരി എസ് പറഞ്ഞു.
ഓപ്പറേഷൻസ് ആൻഡ് ബിസിനസ് വൈസ് പ്രസിഡൻറ് ധീരജ് ഇ. ടി, ഡോ.   രാജഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു.

 ആധുനിക രോഗനിർണയ സംവിധാനങ്ങളും നവീന ശസ്ത്രക്രിയാ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി സമഗ്രവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ കണ്ണ് ചികിത്സയാണ്  ആശുപത്രിയുടെ പ്രത്യേകത. തിമിരം, ഗ്ലൗക്കോമ, റെറ്റിന, കൊർണിയ, റിഫ്രാക്ടീവ്, ഒക്യൂലോ പ്ലാസ്റ്റിക് തുടങ്ങിയ വിവിധ മേഖലകളിൽ സമ്പൂർണ നേത്ര ചികിത്സാ സേവനങ്ങൾ ഇവിടെ ലഭ്യമാകും. ഉദ്ഘാടനത്തിൻ്റെ  ഭാഗമായി ജനുവരി 31 വരെ പൊതുജനങ്ങൾക്ക് സൗജന്യ സമഗ്ര കണ്ണ് പരിശോധനകൾ  വാഗ്ദാനം ചെയ്യുന്നുണ്ട്. രജിസ്ട്രേഷനായി 9594924101 ൽ ബന്ധപ്പെടുക.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img