
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രൊഫസർ. എൻ. ആർ. മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ്പ്രോ ട്ടോക്കോൾസിന്റെ (ഐസിആർഇപി) ഡയറക്ടറും സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് (എസ്എൽഎസ്) പ്രൊഫസറുമായ ഡോ. വാണി കേസരി എ, ഇസ്രായേലിലെ ഹൈഫ സർവകലാശാലയിലെ യുനെസ്കോ ചെയർ ഇൻ ബയോ എത്തിക്‌സ് യൂണിറ്റിന്റെ ഫാക്കൽറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.2001-ൽ യുനെസ്കോ സ്ഥാപിച്ച ഈ ചെയർ ബയോ എത്തിക്‌സ് വിദ്യാഭ്യാസത്തെ അന്താരാഷ്ട്രതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും, പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനും ബയോ എത്തിക്‌സ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോള ശൃംഖല കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിടുന്നു. പഠന മെറ്റിരിയലുകൾ തയ്യാറാക്കൽ, സമ്മേളനങ്ങൾ സംഘടിപ്പിക്കൽ, അക്കാദമിക സഹകരണം വർധിപ്പിക്കൽ എന്നിവയാണ് ചെയറിന്റെ പ്രധാന പ്രവർത്തനങ്ങൾ.








