
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് മാനേജ്‌മെൻറ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുസാറ്റ് മുൻ വൈസ് ചാൻസലറും, സ്കൂൾ ഓഫ് മാനേജ്‌മെൻറ് സ്റ്റഡീസ് സ്ഥാപക ഡയറക്ടറുമായ പത്മഭൂഷൺ പ്രൊഫസർ. എം.വി പൈലിയുടെ സ്മരണാർത്ഥം പ്രഭാഷണം സംഘടിപ്പിച്ചു.
മാനേജ്‌മെന്റ് സ്റ്റഡീസിലെ ആദ്യ ബാച്ച് എംബിഎ വിദ്യാർത്ഥിയും ഛത്തീസ്ഗഡിന്റെ മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. സുനിൽ കുമാർ IAS ആണ് പ്രൊഫസർ എം.വി പൈലി അനുസ്മരണ പ്രഭാഷണം നടത്തിയത്.
കുസാറ്റ് സെമിനാർ കോംപ്ലക്സിൽ രാവിലെ പത്തുമണിക്ക് നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി അദ്ധ്യക്ഷത വഹിച്ചു.
“കുസാറ്റിലെ എസ്എംഎസ് ൽ ബിരുദം പൂർത്തിയാക്കി 30 വർഷത്തിനുശേഷം പ്രൊഫസർ പൈലിയെക്കുറിച്ച് സംസാരിക്കാൻ വീണ്ടും കുസാറ്റിലേക്ക് ക്ഷണിക്കപ്പെട്ടതിൽ സന്തോഷമുണ്ട്.” എന്ന് ഡോ. സുനിൽ കുമാർ പറഞ്ഞു. പ്രൊഫസർ പൈലി രചിച്ച നിരവധി പുസ്തകങ്ങളുടെ കളക്ഷൻ തനിക്കുണ്ടെന്നും, ഡൽഹിയിൽ സീനിയർ അഡ്വക്കേറ്റായി പരിശീലിക്കുന്ന തൻറെ മകൻറെ എൽഎൽഎം പഠനത്തിനും അദ്ദേഹം ഒരു പ്രചോദനമായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രൊഫസർ എം. വി പൈലിയുടെ ചെറുമകൻ പൈലി വർഗീസ് മുലമറ്റം, മാനേജ്‌മെൻറ് സ്റ്റഡീസ് പ്രൊഫസർ & ഡയറക്ടർ ഡോ. സക്കറിയ കെ.എ, അസോസിയേറ്റ് പ്രൊഫസർ സ്മാർട്ടി പി മുകുന്ദൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Photo caption : ഡോ. സുനിൽ കുമാർ IAS പ്രൊഫസർ എം.വി പൈലി അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുന്നു. മാനേജ്‌മെൻറ് സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസർ സ്മാർട്ടി പി മുകുന്ദൻ, പ്രൊഫസർ എം. വി പൈലിയുടെ ചെറുമകൻ പൈലി വർഗീസ് മുലമറ്റം, , മാനേജ്‌മെൻറ് സ്റ്റഡീസ് പ്രൊഫസർ & ഡയറക്ടർ ഡോ. സക്കറിയ കെ.എ എന്നിവർ സമീപം.











