
ചെങ്ങന്നൂർ: 1912 മുതൽ ബാംഗ്ലൂർ ബെൻസൺ ടൗണിൽ യുണൈറ്റഡ് തി യോളജിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈ. എം. സി. എ. ദേശീയ പരിശീലന കോളേജ് ഡയറക്ടർ ആയി ഡോ. റജി വർഗീസ് നിയമിതനായി. വൈ. എം. സി. എ. സ്ഥാപക നേതാക്കളിൽ പ്രമുഖനായ ജോൺ ആർ മോറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോളേജിലാണ് വൈ. എം. സി. എ. യുടെ പ്രൊഫഷണൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകുന്നത്. കോളേജിന്റെ 13-ാം മേധാവിയായി ചുമതലയേറ്റ ഡോ. റജി വർഗീസ് ഗുജറാത്ത് ഗാന്ധിധാo, ചെങ്ങന്നൂർ, കോഴഞ്ചേരി, കോട്ടയം, കൊല്ലം വൈ. എം. സി. എ. ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സെന്റർ ഇന്ത്യ റീജൻ, കേരള റീജൻ വൈ. എം. സി. എ. സെക്രട്ടറി ജനറൽ ആയിരുന്നു. മികച്ച സാമൂഹ്യ പ്രവർത്തകനുള്ള നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ഡോ. റജി വർഗീസ് അഞ്ചിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയാണ്. ഭാര്യ. ജിജി റജി, മകൻ. അർപ്പിത് വർക്കി.











