02:05pm 29 August 2026
NEWS
ഡോ. നിജി ജസ്റ്റിൻ തൃശ്ശൂർ മേയറാകും
25/12/2025  01:31 PM IST
nila
ഡോ. നിജി ജസ്റ്റിൻ തൃശ്ശൂർ മേയറാകും

തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയറായി ഡോ. നിജി ജസ്റ്റിനെ കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുത്തു.  ഡിസിസി വൈസ് പ്രസിഡന്റാണ് നിജി ജസ്റ്റിൻ. കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡപ്യൂട്ടി മേയറാകും. ആരെയും ഒഴിവാക്കിയിട്ടില്ലെന്നും തൃശൂർ ജനങ്ങൾക്ക് നൽകുന്ന ക്രിസ്മസ്–പുതുവത്സര സമ്മാനമാണിതെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പ്രതികരിച്ചു.

മേയർ സ്ഥാനത്തിനായി ഡോ. നിജി ജസ്റ്റിൻ, സുബി ബാബു, ലാലി ജയിംസ് എന്നീ മൂന്ന് പേരുകളാണ് കോൺഗ്രസ് പരിഗണിച്ചിരുന്നത്. ഓരോ വിഭാഗവും ശക്തമായി നിലപാടെടുത്തതോടെ ചർച്ചകൾ നീണ്ടു. കെപിസിസി തലത്തിൽ നിജി ജസ്റ്റിനെ പിന്തുണച്ച തീരുമാനമുണ്ടായിരുന്നുവെങ്കിലും, ലാലി ജയിംസിനെ അനുകൂലിച്ച് ചില കൗൺസിലർമാർ രംഗത്തുവന്നത് തർക്കങ്ങൾക്ക് വഴിവെച്ചു.

പാർലമെന്ററി പാർട്ടിയിൽ രഹസ്യ വോട്ടെടുപ്പ് വേണമെന്ന ആവശ്യം ഉയർന്നെങ്കിലും, ഇത്തവണ കോൺഗ്രസ് അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ലെന്ന് നേതൃത്വം വ്യക്തമാക്കി. ജില്ലാ നേതൃത്വം കൗൺസിലർമാരെ നേരിൽകണ്ട് അഭിപ്രായങ്ങൾ തേടിയാണ് തീരുമാനത്തിലേക്ക് എത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img