09:24pm 06 November 2026
NEWS
പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. മാധവ ഭട്ടതിരി അന്തരിച്ചു
14/02/2025  08:39 AM IST
nila
പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. മാധവ ഭട്ടതിരി അന്തരിച്ചു

തിരുവനന്തപുരം: മെഡിക്കൽ ബയോകെമിസ്ട്രി രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞൻ ചെങ്ങന്നൂർ ഇടവൂർ മഠത്തിൽ ഡോ. മാധവ ഭട്ടതിരി(97) അന്തരിച്ചു. ഔദ്യോഗികരംഗത്തുനിന്നു വിരമിച്ചശേഷം തിരുവനന്തപുരത്ത് പൈപ്പിൻമൂടുള്ള എസ്.എൻ.ആർ.എ. ലെയ്‌ൻ 1-ൽ 99 എ ഇടവൂർ മഠത്തിലായിരുന്നു താമസം. അമേരിക്കയിലും കാനഡയിലും ബ്രിട്ടനിലും വിവിധ സർവകലാശാലകളിൽ അധ്യാപകനായി ​​ദീർഘകാലം സേവനം അനുഷ്ടിച്ചിരുന്ന ഡോ. മാധവ ഭട്ടതിരി  നൊബേൽ പുരസ്കാര ജൂറി അംഗവുമായിരുന്നു. 

ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ ജനിച്ച മാധവ ഭട്ടതിരിരി ബിരുദം നേടിയത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്നായിരുന്നു. നൊബേൽ ജേതാക്കളായ ഫ്രെഡറിക് ബാന്റിങ്, ചാൾസ് എച്ച്.ബെസ്റ്റ് തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയിലും ഐക്യരാഷ്ട്രസഭയിലും പ്രവർത്തിച്ചിട്ടുണ്ട്. പല വികസ്വരരാഷ്ട്രങ്ങളിലും മെഡിക്കൽ കോളേജുകൾ തുടങ്ങാനുള്ള യു.എൻ. ദൗത്യസംഘത്തിലും അംഗമായിരുന്നു.  1985-ലെ കെമിസ്ട്രി നൊബേൽ സമ്മാനജേതാവിനെ നിശ്ചയിക്കാനുള്ള അഞ്ചംഗ ജൂറിയിൽ അംഗമായിരുന്നു ഡോ. മാധവ ഭട്ടതിരി. 

മാലതി ഭട്ടതിരിയാണ് ഭാര്യ. മക്കൾ: മാധുരി, ഡോ. മനു, ഡോ. മാലിനി. മരുമക്കൾ: ദാമോദരൻ നമ്പൂതിരി, നീന ഭട്ടതിരി, ശ്രീകാന്ത്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4-ന് തൈക്കാട് ശാന്തികവാടത്തിൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img