
ദോഹ:ഖത്തറിലെ ഊർജ്ജസ്വലമായ സാമ്പത്തിക അന്തരീക്ഷം മികച്ച നിക്ഷേപ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഖത്തർ ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്ക് (QIIB)
ചെയർമാൻ ഷെയ്ഖ് ഡോ. ഖാലിദ് ബിൻ ഥാനി ബിൻ അബ്ദുള്ള അൽ ഥാനി.ബാങ്കിന്റെ ജനറൽ അസംബ്ലിയിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു ഡോ. ഖാലിദ് ബിൻഥാനി.ബാങ്കിന്റെ ഡിജിറ്റൽ പരിവർത്തനവും പ്രാദേശിക വിപണിയിലെ ശ്രദ്ധയും ഈ നേട്ടത്തിന് കരുത്തേകിയതായി അദ്ദേഹം വ്യക്തമാക്കി.
2025-ൽ ബാങ്ക് 1.35 ബില്യൺ ഖത്തർ റിയാൽ അറ്റാദായം കൈവരിച്ചു. 2024-നെ അപേക്ഷിച്ച് 7.2 ശതമാനം വളർച്ചയാണിത്. പ്രതി ഓഹരി വരുമാനം (EPS) 0.82 റിയാലായി ഉയർന്നു.
ഓഹരിയുടമകൾക്ക് 53 ശതമാനം പണമായി ലാഭവിഹിതം (Cash Dividend) നൽകാൻ തീരുമാനിച്ചു.2026-2028 കാലയളവിലേക്കുള്ള പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങളെ ഐകകണ്ഠേന തിരഞ്ഞെടുത്തു. ഷെയ്ഖ് ഖാലിദ് ബിൻ ഥാനി അൽ ഥാനിയെ ചെയർമാനായും ഷെയ്ഖ് അബ്ദുള്ള ബിൻ ഥാനി അൽ ഥാനിയെ വൈസ് ചെയർമാനായും വീണ്ടും നിയമിച്ചു.2 ബില്യൺ ഡോളർ മൂല്യമുള്ള നിലവിലുള്ള സുകുക്ക് വിതരണ പ്രോഗ്രാം പുതുക്കാനും 500 മില്യൺ ഡോളറിന്റെ പുതിയ മൂലധന സുകുക്കുകൾ പുറത്തിറക്കാനും യോഗം അനുമതി നൽകി. കൂടാതെ, 2 ബില്യൺ ഖത്തർ റിയാൽ മൂല്യമുള്ള പുതിയ ആഭ്യന്തര സുകുക്ക് പ്രോഗ്രാമിനും തുടക്കമിടും.











