05:18am 13 November 2026
NEWS
ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിൽ മിന്നൽ സന്ദർശനം നടത്തി ഡോ. ഖാലിദ് ബിൻ താനി
23/02/2026  11:58 AM IST
nila
ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിൽ മിന്നൽ സന്ദർശനം നടത്തി ഡോ. ഖാലിദ് ബിൻ താനി

ദോഹ: ഖത്തർ സൊസൈറ്റി ഫോർ റീഹാബിലിറ്റേഷൻ ഓഫ് പീപ്പിൾ വിത്ത് സ്പെഷ്യൽ നീഡ്‌സ് (QSRSN) വൈസ് ചെയർമാൻ ശൈഖ് ഡോ. ഖാലിദ് ബിൻ താനി ബിൻ അബ്ദുള്ള അൽ താനി, സൊസൈറ്റിയുടെ കീഴിലുള്ള ആൺകുട്ടികൾക്കായുള്ള പുതിയ പുനരധിവാസ കേന്ദ്രത്തിൽ സന്ദർശനം നടത്തി. പുതിയ കെട്ടിടത്തിന്റെ പ്രവർത്തന സജ്ജീകരണങ്ങളും അടുത്ത ഘട്ടത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളും വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം.
കേന്ദ്രത്തിലെ ഭരണവിഭാഗം ജീവനക്കാരും അധ്യാപകരും സാങ്കേതിക വിദഗ്ധരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സെന്ററിലെ സ്കൗട്ട് യൂണിറ്റിലെ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അതിഥിയെ വലിയ ആവേശത്തോടെയാണ് വരവേറ്റത്. കൊച്ചു നീന്തൽ താരം ഫഹദ് ഖലീഫ അൽ ഖുബൈസി അദ്ദേഹത്തിന് പുഷ്പങ്ങൾ നൽകി സ്വീകരിച്ചു.കേന്ദ്രത്തിലെ വിവിധ സൗകര്യങ്ങൾ അദ്ദേഹം നേരിട്ട് കണ്ടു വിലയിരുത്തി. വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന വിവിധ മേഖലകൾ അദ്ദേഹം സന്ദർശിച്ചു.ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിനായി അത്യാധുനിക രീതിയിലുള്ള അധ്യാപന-പുനരധിവാസ രീതികളാണ് കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള ഈ സംവിധാനങ്ങൾ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും കഴിവും വളർത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img