
സബര്‍മതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ഡോ.കെ കസ്തൂരി രംഗന് അനുസ്മരണ പരിപാടി കൊച്ചില്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എം ജുനൈദ് ബുര്ഷി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഡോ കൃഷ്ണസ്വാമി കസ്തൂരി രംഗന് രാജ്യത്തിന്റെ ബഹിരാകാശ ശാസ്ത്രരംഗത്തിന് നല്കിയ സംഭാവനകള്‍ വളരെ വലുതാണെന്നും, ധിക്ഷണാപരമായ നേതൃത്വം വഹിച്ച വ്യക്തിയാണെന്ന് കൊച്ചില്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എം ജുനൈദ് ബുര്ഷി പറഞ്ഞു. ഇന്ത്യയെ വിജ്ഞാഹാന അതിഷ്ഠിത വ്യവസായ ശക്തിയാക്കുക എന്ന ലക്ഷ്യത്തോടെ ബൃഹത്തായ വിദ്യാഭ്യാസ നയത്തിന് രൂപം കൊടുത്ത പ്രതിഭാധനനും ബഹുമുഖ പ്രതിഭയുമാണ് കസ്തൂരി രംഗനെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഡിസിസിയുടെ സബര്‍മതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ഡോ.കെ കസ്തൂരി രംഗന് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ബഹിരകാശ ശാസ്ത്ര പുരോഗതിക്ക് നിര്‍ണായക പങ്കു വഹിച്ച വ്യക്തിത്വമാണ് കസ്തൂരി രംഗന്. ബഹിരാകാശ പര്യവേഷണ രംഗത്ത് അദ്ദേഹം രാജ്യത്തിന് നല്കിയ സംഭാവനകളെ വിസമരിക്കാനാകില്ല. ശാസ്ത്ര രംഗത്ത് യുവാക്കളെ ആകര്‍ഷിക്കാനും അദ്ദേഹത്തിന് സാധിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം 2030 ഓടെ രാജ്യത്തെ എല്ലാവര്ക്കും വിദ്യാഭ്യാസം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ വിദ്യാഭ്യാസ നയം വിഭവനം ചെയ്തത്. പരിസ്ഥിതി ലോല പ്രദേശമായ പശ്ചിമഘട്ടത്തെക്കുറിച്ച് പഠിച്ച് അദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ടും ശ്രദ്ധേയമാണ്. രാജ്യം കണ്ട പ്രതിഭാധനനും ബഹുമുഖ പ്രതിഭയുമാണ് കസ്തൂരി രംഗനെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് ഡോ.പി ആര് മാധവ പണിക്കര്‍, കുസാറ്റ് ഫാക്കല്‍റ്റി ഡോ.എന്‍ ഷാജി, എംഎല്‍എമാരായ കെ ബാബു, ടി ജെ വിനോദ്, സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ എം സി ദിലീപ് കുമാര്‍, ഡോ. ജോര്‍ജ് മരങ്ങോലി, ഡോ ജാക്സണ് തോട്ടുങ്കല്‍, കെ വി സജീവന് എന്നിവര്‍ സംസാരിച്ചു.











