NEWS
ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡിയെ നിയമിച്ചു
25/07/2026 10:02 AM IST
nila

ന്യൂഡൽഹി/ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി നിയമിക്കപ്പെട്ടു. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കി.
അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറലായി പ്രവർത്തിച്ചു വരികയായിരുന്നു 2001 ബാച്ച് ഐ.എഫ്.എസ് (IFS) ഉദ്യോഗസ്ഥനായ ഡോ. ശ്രീകർ റെഡ്ഡി.
സേവനകാലം പൂർത്തിയാക്കിയ
അംബാസഡർ വിപുലിന്റെ ഒഴിവിലേക്കാണ് നിയമനം. സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറായാണ് വിപുലിന്റെ അടുത്ത നിയമനം. ഡോ. ശ്രീകർ റെഡ്ഡി ഉടൻ തന്നെ ദോഹയിലെത്തി പുതിയ ചുമതലകൾ ഏറ്റെടുക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











