NEWS
ഡോ.ബി.ആർ അംബേദ്കറുടെ 135-ാം ജന്മദിനം ആഘോഷിച്ചു
14/04/2026 09:06 PM IST
nila

ചെങ്ങന്നൂർ: ഇന്ത്യൻ ഭരണഘടന ശിൽപി ഡോ.ബി.ആർ അംബേദ്കറുടെ 135-ാം ജന്മദിനം സിദ്ധനർ സർവീസ് വെൽഫെയർ സൊസൈറ്റി ചെങ്ങന്നൂർ യൂണിയൻ ആഘോഷിച്ചു. പുഷ്പാർച്ചന, പ്രഭാഷണം എന്നിവ നടത്തി.
യൂണിയൻ പ്രസിഡൻ്റ് വി.കെ അച്യുതന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ സതീഷ് കാരയ്ക്കാട് മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. കെ.എസ്. കുഞ്ഞുമോൻ, വി.രഘു, വി.എ അശോക് കുമാർ, ഇ.സി മനോജ്, എൻ.കെ ഉഷ, ജിനി ഉദയൻ, രജിത മനോജ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











