
ചെങ്ങന്നൂർ ∙ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭിന്നശേഷി വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി തെക്കൻ കേരള ഭിന്നശേഷി ബാഡ്മിന്റൺ ടൂർണമെന്റ് 2025 ഒക്ടോബർ 18-ന് ചെങ്ങന്നൂരിൽ സംഘടിപ്പിക്കുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് വിഭാഗങ്ങളിലായി മത്സരങ്ങൾ നടത്തപ്പെടും. ഒന്നാം സ്ഥാനക്കാർക്ക് ഡോ. എ. പി. ശ്രീകുമാർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ₹5,000 ക്യാഷ് അവാർഡും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് ആൻഡ്രിയ മെമ്മോറിയൽ ട്രോഫിയും ₹2,500 സമ്മാനവും ലഭിക്കും.
ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവഹിച്ചു. മത്സരത്തിനായി ഒക്ടോബർ 13-നകം രജിസ്ട്രേഷൻ നിർബന്ധമാണ്.
സമ്പർക്കം: 97479 82434, 81138 15855
ഇമെയിൽ: lillylionsschool@gmail.com











