09:24am 13 November 2026
NEWS
വൈപ്പിൻ - കാളമുക്ക് തീരദേശ പാതക്ക് ഡിപിആർ ആയി - കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ
വാട്ടർ മെട്രോ മാലിപ്പുറത്തേക്കും -ലോകനാഥ് ബെഹ്‌റ

15/01/2026  04:01 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വൈപ്പിൻ - കാളമുക്ക് തീരദേശ പാതക്ക് ഡിപിആർ ആയി - കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ  വാട്ടർ മെട്രോ മാലിപ്പുറത്തേക്കും -ലോകനാഥ് ബെഹ്‌റ

 

വൈപ്പിൻ: ഗോശ്രീ പാലം വന്നതോടെ രൂക്ഷമായ വൈപ്പിൻകരയിലെ ഗതാഗത കുരുക്കിന് പരിഹാരമായി കാളമുക്കിൽ നിന്ന് എൽഎൻജി റോഡിലേക്കുള്ള തീരദേശ പാതക്ക് പദ്ധതിരേഖ തയാറായതായി എംഎൽഎ കെഎൻ ഉണ്ണികൃഷ്ണൻ പറഞ്ഞു 

വിദ്യാർത്ഥികൾക്ക് ഹരിത പാഠവുമായി പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസറ്റ് ആവിഷ്ക്കരിച്ച ഫലവൃക്ഷത്തോട്ടം പദ്ധതിയുടെ 
മൂന്നാംഘട്ട ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കർത്തേടം സേക്രഡ് ഹാർട്ട് അപ്പർ പ്രൈമറി സ്‌കൂൾ (SHUPS) അങ്കണത്തിൽ നടന്ന ചടങ്ങ് കൊച്ചി മെട്രോ റെയിൽ മാനേജിങ് ഡയറക്ടർ ലോകനാഥ് ബെഹ്‌റ ഉദ്ഘാടനം നിർവഹിച്ചു.

വാട്ടർമെട്രോ സർവീസ് വൈപ്പിൻ കരയുടെ വടക്കൻ മേഖലയിലേക്ക് കൂടി വ്യാപിക്കുന്നത് ഗൗരവമായി പരിഗണിച്ചു വരികയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഇത് സംബന്ധിച്ച നിവേദനം പ്രാധാന്യത്തോടെയാണ് കൊച്ചി മെട്രോ കാണുന്നതെന്ന് ഫലവൃക്ഷതൈകൾ നട്ടുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു 

ചടങ്ങിൽ കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് സ്വാഗതം പറഞ്ഞു.
വൃക്ഷങ്ങൾ നട്ട് മികച്ച രീതിയിൽ പരിപാലിക്കുന്ന വിദ്യാർത്ഥികൾക്ക് അടുത്ത വർഷം സ്കൂൾ ആനിവേഴ്സറിയിൽ 1000 രൂപ വീതം പാരിതോഷികം നൽകുമെന്ന് അദ്ദേഹം പറഞ്ഞു 

കുട്ടികളെ കുഞ്ഞുന്നാളിലെ പ്രകൃതിയിലേക്ക് കൈപിടിച്ചു ആനയിക്കുന്ന വിദ്യാധനം ട്രസ്റ്റിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന്
വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റവ. ഡോ. ആൻ്റണി വാലുങ്കൽ ചൂണ്ടിക്കാട്ടി 

 എറണാകുളം ഐസിഎആർ-കൃഷി വിജ്ഞാന കേന്ദ്രം പ്രിൻസിപ്പൽ സയന്റ്റിസ്റ്റും തലവനുമായ ഡോ. ഷിനോജ് സുബ്രമണ്യൻ, ബെന്നി ബെർണാർഡ് വാർഡ് മെമ്പർ വി.ടി.ദിലീപ്, മാരിടൈം ബോർഡ് അംഗം അഡ്വ. സുനിൽ ഹരീന്ദ്രൻ, എസ്.എച്ച്.യു.പി. സ്ക്കൂൾ സ്ക്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് ഡിക്‌സൺ ഫെർണാണ്ടസ്,  കെവികെ, എറണാകുളം ഹോർട്ടികൾച്ചറിസ്‌റ്റ്  ഡോ. ഷോജി ജോയി എഡിസൺ,
ഹെഡ്‌മിസ്ട്രസ് ജയ ജോസഫ്, കർത്തേടം സെന്റ് ജോസഫ് എൽ.പി. സ്ക്കൂൾ ഹെഡ്മിസ്ട്രസ് മേരി ജയിൻ സിറിയാക്കോസ്, എസ്.എച്ച്.യു.പി. സ്ക്കൂൾ പി.ടി.എ. പ്രസിഡന്റ് രാജീവൻ ആയിച്ചോത് എന്നിവർ പ്രസംഗിച്ചു 

വിദ്യാഭ്യാസ മേഖലയിൽ വിശിഷ്ട സേവനം കാഴ്‌ചവെച്ച് ഗാന്ധി വിചാരധാരയുടെ മികച്ച അധ്യാപികയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ഷീനി ടീച്ചറെ ചടങ്ങിൽ അനുമോദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img