01:57am 30 April 2026
NEWS
ഡബിൾ ഹോഴ്‌സ് 'ഗോൾഡൻ ഗെറ്റ്എവേ സീസൺ 3' വിജയികളെ പ്രഖ്യാപിച്ചു.
10/04/2026  03:51 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡബിൾ ഹോഴ്‌സ് ഗോൾഡൻ  ഗെറ്റ്എവേ സീസൺ 3 വിജയികളെ പ്രഖ്യാപിച്ചു.

 

കൊച്ചി, ഏപ്രിൽ 10, 2026: കേരളത്തിലെ പ്രമുഖ ഭക്ഷ്യോൽപ്പന്ന ബ്രാൻഡായ ഡബിൾ ഹോഴ്‌സ്, തങ്ങളുടെ പ്രധാന ഉപഭോക്തൃ പരിപാടിയായ 'ഗോൾഡൻ ഗെറ്റ്എവേ സീസൺ 3'-ലെ വിജയികളെ കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മുൻ പതിപ്പുകളുടെ വിജയത്തിന് പിന്നാലെ എത്തിയ ഈ മൂന്നാം സീസണിലും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിൽ നിന്നും വൻ പങ്കാളിത്തമാണ് ഉണ്ടായത്. ക്യാമ്പയിനിൽ പങ്കെടുത്ത പതിനായിരക്കണക്കിന് ഉപഭോക്താക്കളിൽ നിന്നാണ് സമ്മാനാർഹരെ തിരഞ്ഞെടുത്തത്.  

വിശ്വസ്തരായ ഉപഭോക്താക്കളോടുള്ള നന്ദിസൂചകമായി സംഘടിപ്പിച്ച ഈ ക്യാമ്പയിനിൽ, ആകെ 6 കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് വിതരണം ചെയ്തത്. ഓരോ പർച്ചേസിനും ₹100 വരെയുള്ള ഉറപ്പായ ക്യാഷ്ബാക്ക് ഓഫറും പദ്ധതിയുടെ ഭാഗമായിരുന്നു. ബംപർ സമ്മാനമായ കിയ സോണറ്റ് കാർ, സിംഗപ്പൂരിലേക്കുള്ള വിദേശ യാത്ര എന്നിവയ്ക്ക് പുറമെ എയർ കണ്ടീഷണറുകൾ, മൈക്രോവേവ് ഓവനുകൾ, എയർ ഫ്രയറുകൾ, സ്വർണ്ണ നാണയങ്ങൾ എന്നിങ്ങനെ വിപുലമായ സമ്മാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.  

ഗുരുവായൂർ സ്വദേശിനി ലീന വാസുദേവൻ ബംപർ സമ്മാനമായ കിയ സോണറ്റ് കാർ സ്വന്തമാക്കിയപ്പോൾ, കണ്ണൂർ സ്വദേശിനി നിധിഷയ്ക്കാണ് സിംഗപ്പൂർ ട്രിപ്പിനുള്ള അവസരം ലഭിച്ചത്. ഇവർക്കൊപ്പം മറ്റ് നിരവധി വിജയികളും ആകർഷകമായ സമ്മാനങ്ങൾ ഏറ്റുവാങ്ങി.  പ്രശസ്ത നടിയും ഡബിൾ ഹോഴ്സ് ബ്രാൻഡ് അംബാസഡറുമായ മംമ്ത മോഹൻദാസ്, അസോസിയേറ്റ് ഡയറക്ടർമാരായ എലിസ വിനോദ് മഞ്ഞില, ആനി വിനോദ് മഞ്ഞില, ആനിയ സന്തോഷ് മഞ്ഞില എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഡബിൾ ഹോഴ്‌സ് തിരഞ്ഞെടുക്കുന്ന ഓരോ കുടുംബവും ഞങ്ങൾക്ക് വെറുമൊരു ഉപഭോക്താവല്ല, മറിച്ച് ഞങ്ങൾ അങ്ങേയറ്റം വിലമതിക്കുന്ന ഒരു ബന്ധമാണ്. വർഷങ്ങളായി അവർ നൽകുന്ന  വിശ്വാസത്തിന്റെയും പിന്തുണയുടെയും ആഘോഷമാണ് ഗോൾഡൻ ഗെറ്റവേ സീസൺ 3. ഈ ബന്ധം കൂടുതൽ ഉത്തരവാദിത്തത്തോടും ദീർഘവീക്ഷണത്തോടും കൂടി ഞങ്ങൾ തുടർന്നും നിലനിർത്തുമെന്നും ഡബിൾ ഹോഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞില ചടങ്ങിൽ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img