NEWS
മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള ബെവ്കോയുടെ നീക്കം തടയുമെന്ന് കെസിബിസി
11/08/2025 09:48 AM IST
nila

മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള ബെവ്കോയുടെ നീക്കം തടയുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. ഔട്ട്ലറ്റിന് മുന്നിലെ തിരക്കുകുറക്കുന്നതിന്റെ ഭാഗാമായാണ് ബെവ്കോ വാതിൽപ്പടി മദ്യവിതരണത്തിന് സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിരിക്കുന്നത്. എന്നാൽ, തങ്ങൾ ഡോർ റ്റു ഡോർ ബോധവൽക്കരണ പരിപാടിയിൽ മുന്നേറ്റം നടത്തുമ്പോൾ അതിനെ തടയുന്ന രീതിയിലാണ് ബെവ്കോയുടെ പുതിയ നീക്കമെന്നാണ് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആരോപണം. മദ്യശാലകളിൽ എത്താത്തവരെയും കുടിപ്പിച്ച് കിടത്താനുള്ള നയം ഇടതു പക്ഷത്തിന് യോജിച്ചതാണോ എന്ന് ആലോചിക്കണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











