മഴയാണ്, കൊതുകു പെരുകാനും മഴക്കാല രോഗങ്ങൾ പടർന്ന് പിടിക്കാനുമുള്ള സാഹചര്യം വളരെ കൂടുതലാണ്. ഡെങ്കിപ്പനിയും വെസ്റ്റ്നൈൽ പനിയുമൊക്കെ നമുക്കിപ്പോൾ ഭീഷണിയായിട്ടുണ്ട്താനും. അപ്പോൾ ഇത്തരം കൊതുകുകൾ പെരുകാതെ നോക്കേണ്ടത് അനിവാര്യമാണ്. കൊതുകുകൾക്ക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകായാണ് ആദ്യം വേണ്ടത്. അതിനായി വ്യത്യസ്തങ്ങളായ ശുചീകരണ മാർഗങ്ങൾ നമുക്ക് സ്വീകരിക്കാവുന്നതാണ്.
സാധാരണ കൊതുകിനെ തുരത്താൻ കൊതുകുതിരിയാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. എന്നാൽ കൊതുകുതിരി വാങ്ങാതെ കൊതുകിനെ തുരത്താനുള്ള ഒരു എളുപ്പ വഴി നോക്കിയാലോ ? മറ്റൊന്നുമല്ല നമ്മുടെ സവാള ആണ് താരം. കൊതുകിന്റെ ശല്യം കൂടുതലുള്ളിടത്ത് ഇതൊരെണ്ണം തൊലി കളയാതെ മുറിച്ച് വെച്ചാൽ മതി. കൊതുകുകൾക്ക് ഉള്ളിയിലെ സൾഫെനിക് ആസിഡ് അലർജി ആയതിനാൽ പിന്നെ അതിന്റെ ഏഴയലത്തു പോലും വരില്ല. ഇനി ഇതല്ലാതെ മറ്റൊരു രീതികൂടെയുണ്ട് കേട്ടോ.. ഈ ഉള്ളി മിക്സിയിലരച്ച് സ്പ്രേ ചെയ്യുകയുമാവാം. കൊതുകിനെ മാത്രമല്ല മറ്റു ചെറിയ പ്രാണികളെയും തുരത്താൻ ഇതിനാൽ കഴിയും എന്നാണ് അനുഭവസ്ഥർ പറയുന്നത്. ഇനി എന്തായാലും ഈ ഒരു വഴി കൂടെ പരീക്ഷിച്ച് നോക്കൂ..