06:16am 13 November 2026
NEWS
പരിഭ്രാന്തി പടർത്തരുത്; ദേശീയ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തെ ദുരുപയോഗം ചെയ്താൽ നിയമനടപടി
03/04/2026  06:29 PM IST
nila
പരിഭ്രാന്തി പടർത്തരുത്; ദേശീയ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തെ ദുരുപയോഗം ചെയ്താൽ നിയമനടപടി

​ദോഹ: മൊബൈലിൽ മുന്നറിയിപ്പ് ടോൺ ഉപയോഗിച്ചാൽ പണി കിട്ടും. ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ 
ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ദേശീയ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്റെ (National Emergency Alert System) ഭാഗമായുള്ള ശബ്ദങ്ങളോ ദൃശ്യങ്ങളോ അനുകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതും പൊതുസമാധാനത്തിന് ഭംഗം വരുത്തുന്നതും തടയാനാണ് മന്ത്രാലയത്തിന്റെ ഈ ജാഗ്രതാ നിർദ്ദേശം.അടിയന്തര മുന്നറിയിപ്പ് ശബ്ദങ്ങൾ മൊബൈൽ ഫോൺ റിംഗ്‌ടോണുകളായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. പൊതുസ്ഥലങ്ങളിലോ സ്വകാര്യ ഇടങ്ങളിലോ ഇത്തരം ശബ്ദങ്ങൾ കേൾപ്പിക്കുന്നത് ആളുകൾക്കിടയിൽ അനാവശ്യ ഭീതിയുണ്ടാക്കാൻ കാരണമാകും.അടിയന്തര മുന്നറിയിപ്പ് ടോണുകൾ ഉൾപ്പെടുന്ന ഓഡിയോ-വീഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങൾ വഴിയോ മറ്റോ പങ്കുവെക്കുന്നതും കുറ്റകരമാണ്.ഇത്തരം മുന്നറിയിപ്പ് ടോണുകൾ ദുരുപയോഗം ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കും. ഇത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവർ നിയമപരമായ വിചാരണയ്ക്ക് വിധേയരാകേണ്ടി വരും.
​പൊതുജനങ്ങളുടെ ഉത്തരവാദിത്തബോധവും നിയമപരമായ അറിവും ഇത്തരം സാഹചര്യങ്ങളിൽ അത്യന്താപേക്ഷിതമാണെന്ന് മന്ത്രാലയം ഔദ്യോഗിക എക്‌സ് (X) അക്കൗണ്ടിലൂടെ വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img