07:04am 12 November 2026
NEWS
ആഹ്ലാദത്തില്‍ മതിമറക്കരുത് ഇനി നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് മുഹമ്മദ് ഷിയാസ്
15/12/2025  09:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആഹ്ലാദത്തില്‍ മതിമറക്കരുത് ഇനി നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് മുഹമ്മദ് ഷിയാസ്

കൊച്ചി: ഒന്നര വര്‍ഷം നീണ്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ വിജയമാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും, അമിത ആഹ്‌ളാദത്തില്‍ മതിമറക്കരുതെന്നും പ്രവര്‍ത്തകരോട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മിഷന്‍ 2026 ന് തുടക്കമായി. ജില്ലയിലെ പതിനാല് നിയമസഭാ മണ്ഡലങ്ങളും വിജയിക്കുക എന്ന ലക്ഷ്യമാണ് ഇനി മുന്നിലുള്ളതെന്നും, ഇതിനായി പ്രവര്‍ത്തകര്‍ അഹോരാത്രം പ്രവര്‍ത്തികക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഡിസിസി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും പാര്‍ട്ടി വലിയ പാഠം ഉള്‍ക്കൊണ്ടെന്നും, കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നേടിയ വിജയമെന്നും അദ്ദേഹം പറഞ്ഞു. മുമ്പെങ്ങുമില്ലാത്ത വിധം ചിട്ടയായ പ്രവര്‍ത്തനമാണ് മിഷന്‍ 2025ന്റെ ഭാഗമായി നടന്നതെന്നും, 2010 ലേതിനേക്കാള്‍ വിജയമായിരുന്നു ഇത്തവണത്തേതെന്നും ഷിയാസ് പറഞ്ഞു. മിഷന്‍ 2026 പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img