02:26pm 13 November 2026
NEWS
ഡൊണെറ്റ്‌സ്ക് പ്രവിശ്യ റഷ്യക്ക് വിട്ടുകൊടുക്കണമെന്ന ട്രംപിന്റെ നിർദ്ദേശം തള്ളി സെലൻസ്കി
17/08/2025  06:27 AM IST
nila
ഡൊണെറ്റ്‌സ്ക് പ്രവിശ്യ റഷ്യക്ക് വിട്ടുകൊടുക്കണമെന്ന ട്രംപിന്റെ നിർദ്ദേശം തള്ളി സെലൻസ്കി

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ ഒരു കരാർ ഉണ്ടാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാരണം റഷ്യ വളരെ വലിയ ശക്തിയാണെന്നും യുക്രൈൻ അങ്ങനെയല്ല എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ കൂടുതൽ യുക്രേനിയൻ ഭൂമി തങ്ങൾക്ക് വിട്ടുനൽകണം എന്ന നിലപാടാണ് അലാസ്ക ഉച്ചകോടിയിൽ വ്‌ളാഡിമിർ പുടിൻ സ്വീകരിച്ചത്. 

ഡൊണെറ്റ്‌സ്കിന്റെ മുഴുവൻ ഭാഗവും റഷ്യക്ക് വിട്ടുകൊടുത്താൽ യുദ്ധം അവസാനിപ്പിക്കാമെന്ന് പുടിൻ വാഗ്ദാനം ചെയ്തതായി ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയോട് പറഞ്ഞു. എന്നാൽ സെലൻസ്കി ഈ നിർദ്ദേശം തള്ളിക്കളയുകയാണുണ്ടായത്. 2014 മുതൽ ഡൊണെറ്റ്‌സ്ക് പ്രവിശ്യയിൽ റഷ്യൻ അധിനിവേശമുണ്ട്. ഡൊണെറ്റ്‌സ്ക് പ്രവിശ്യയുടെ മുക്കാൽ ഭാഗവും ഉൾപ്പെടെ ഉക്രെയ്‌നിന്റെ അഞ്ചിലൊന്ന് ഭാഗം ഇപ്പോൾ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img